ADVERTISEMENT

കൊച്ചി∙ അഗ്നിപഥ് കരസേന റിക്രൂട്മെന്റ് റാലി എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ ഇന്നു മുതൽ. റാലിക്കായി പഴുതടച്ച ആസൂത്രണവും ഒരുക്കവുമാണു കരസേന റിക്രൂട്മെന്റ് വിഭാഗവും ജില്ലാ ഭരണകൂടവും നടത്തിയത്. പുലർച്ചെ 3നു റാലിയുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ഉദ്യോഗാർഥികളാണു റാലിയിൽ പങ്കെടുക്കുക. 25 വരെ നീളുന്ന റാലിയിൽ പ്രാഥമിക എഴുത്തു പരീക്ഷ ജയിച്ച ആറായിരത്തോളം ഉദ്യോഗാർഥികളാണു പങ്കെടുക്കുന്നത്.

പ്രതിദിനം 1300 പേരെ വരെ പ്രതീക്ഷിക്കുന്നതായി റിക്രൂട്മെന്റ് ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നു. റജിസ്ട്രേഷനു ശേഷം രാവിലെ 6 മുതൽ 9.30 വരെയായിരിക്കും ശാരീരിക അളവു പരിശോധന നടക്കുക. തുടർന്നു രേഖകളുടെ പരിശോധന നടക്കും. ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്കു വൈദ്യപരിശോധനയും നടത്തും. ആർമി റിക്രൂട്ടിങ് ഡയറക്ടർ കേണൽ കെ. വിശ്വനാഥിന്റെയും കലക്ടർ‍ എൻ.എസ്.കെ ഉമേഷിന്റെയും നേതൃത്വത്തിൽ ഇരുപത്തിരണ്ടു വകുപ്പുകളുടെ സഹകരണത്തോടെയാണു ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. 

ഉദ്യോഗാർഥികളല്ലാത്ത പുറമേ നിന്നുള്ളവരെ റിക്രൂട്മെന്റ് നടക്കുന്ന സ്ഥലത്തേക്കു പ്രവേശിപ്പിക്കില്ല. നഗരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ മുൻകരുതൽ പൊലീസ് സ്വീകരിച്ചിട്ടുണ്ട്. റിക്രൂട്മെന്റ് വേദിയിൽ 40 പൊലീസുകാരെ വിന്യസിച്ചതായി സിറ്റി ഡിസിപി എസ്. ശശിധരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com