ADVERTISEMENT

ആലുവ∙ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന അസ്ഫാക് ആലത്തിനു വധശിക്ഷ വാങ്ങിക്കൊടുത്ത അന്വേഷണ സംഘം ‘ആലുവ സ്ക്വാഡ്’ ജില്ലാ പൊലീസ് ആസ്ഥാനത്ത് ഒത്തുകൂടി ആഹ്ലാദം പങ്കിട്ടു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സംഘമാണ് എസ്പി സ്ഥലംമാറി പോകുന്നതിനു മുൻപ് ഒത്തുചേർന്നത്. 

കേസന്വേഷണം മുതൽ കുറ്റപത്രം തയാറാക്കുന്നതു വരെ അക്ഷീണം അധ്വാനിച്ച സിവിൽ പൊലീസ് ഓഫിസർമാർ, കേസിന്റെ സ്ക്രിപ്റ്റ് വർക്ക് ചെയ്തവർ, ബംഗാളിലും ഡൽഹിയിലും ബിഹാറിലും പോയി പ്രതിയെ കുറിച്ച് അന്വേഷിച്ചവർ, സംഭവദിവസം തന്നെ പ്രതിയെ പിടികൂടിയവർ, ബാലികയുടെ മൃതദേഹം കണ്ടെത്തിയവർ, മാതാപിതാക്കൾക്ക് ആത്മധൈര്യം പകർന്നവർ, സൈബർ ടീം, കേസ് കോഓർഡിനേറ്റർമാർ, കോടതി ഡ്യൂട്ടി ചെയ്തവർ, എസ്പി ഓഫിസിലെ മീഡിയ ടീം തുടങ്ങി അന്വേഷണത്തിൽ സഹകരിച്ച എല്ലാവരും ഉണ്ടായിരുന്നു സംഗമത്തിൽ. ഇവർക്കു റിവാർഡ് നൽകാൻ ശുപാർശ ചെയ്യുമെന്ന് എസ്പി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com