മറിയക്കുട്ടിക്കും അന്നയ്ക്കും സഹായം കൈമാറി മുകേഷ് ജെയിൻ

Mail This Article
×
മട്ടാഞ്ചേരി∙ ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്ന് മൺചട്ടിയുമായി ഭിക്ഷ യാചിക്കാൻ ഇറങ്ങിയ അടിമാലി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി, പൊളിഞ്ഞപാലം താണിക്കുഴിയിൽ അന്ന ഔസേപ്പ് എന്നിവർക്ക് അരി അടക്കം ഒരു മാസത്തേക്കുള്ള നിത്യോപയോഗ സാധനങ്ങൾ പരിസ്ഥിതി പ്രവർത്തകൻ മുകേഷ് ജെയിൻ കൈമാറി.10,000 രൂപ വില വരുന്ന സാധനങ്ങളാണു നൽകിയത്. ഇരുവർക്കും മുണ്ടും ചട്ടയുടെ തുണിയും നൽകി. മറിയക്കുട്ടിക്ക് പലചരക്ക് കടയിൽ ഉണ്ടായിരുന്ന കടം വീട്ടുന്നതിനുള്ള തുകയും നൽകി. സുജിത് മോഹൻ, കെ.സി.ലോറൻസ്, ഹരീഷ് കിംജി ദൻഡ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.