ADVERTISEMENT

നെടുമ്പാശേരി ∙ തിരുമൂഴിക്കുളം ലക്ഷ്മണ ക്ഷേത്രത്തിൽ 22 ദിവസം നീളുന്ന കൂത്തുത്സവത്തിന് തുടക്കമായി. പുലർച്ചെ 1.20ന് അമ്മന്നൂർ കുട്ടൻ ചാക്യാർ കൂത്തുത്സവത്തിന്റെ അനുഷ്ഠാനമായ തലേക്കെട്ട് നടത്തി. നേപഥ്യ ജിനേഷ് മിഴാവ് വായിച്ചു. എടനാട് രാധ നങ്ങ്യാർ താളം പിടിച്ച് അക്കിത്ത ചൊല്ലി.  ആദ്യ 3 ദിവസം ബാലചരിതം, അടുത്ത 3 ദിവസം പർണശാലാങ്കം, 16 ദിവസം പ്രബന്ധക്കൂത്ത് എന്നിവ ദിവസവും കൂത്തമ്പലത്തിൽ ദീപാരാധനയ്ക്ക് ശേഷം നടക്കും.  അമ്മന്നൂർ കുട്ടൻ ചാക്യാർ, മാർഗി രാമൻ ചാക്യാർ, അമ്മന്നൂർ രജനീഷ് ചാക്യാർ, അമ്മന്നൂർ മാധവ് ചാക്യാർ എന്നിവർ വിവിധ ദിവസങ്ങളിൽ അരങ്ങിലെത്തും. ഡിസംബർ 7ന് സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com