വിമാനം പറത്തുന്നതിൽ പങ്കാളികളായി വിദ്യാർഥികൾ

Mail This Article
പറവൂർ ∙ വില്ലിങ്ഡൻ ഐലൻഡിന് മുകളിലെ ആകാശത്ത് വിമാനം പറത്തുന്നതിൽ പങ്കാളികളായി നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിലെ 10 എയർവിങ് എൻസിസി കെഡറ്റുകൾ. 2 പേർക്ക് ഇരിക്കാവുന്ന നമ്പർ 701 മൈക്രോ ലൈറ്റ് സെൻ സ്റ്റോൾ എയർ ക്രാഫ്റ്റ് പറത്തുന്നതിൽ പങ്കാളികളാകാൻ 8, 9 ക്ലാസുകളിൽ പഠിക്കുന്ന 5 ആൺകുട്ടികൾക്കും 5 പെൺകുട്ടികൾക്കുമാണ് അവസരം ലഭിച്ചത്.
എയർ ട്രാഫിക് കൺട്രോൾ സന്ദർശിക്കുകയും റൺവേ, എയർ ഫീൽഡ് എന്നിവയെക്കുറിച്ചു മനസ്സിലാക്കിയ വിദ്യാർഥികൾ പ്രൈമറി കൺട്രോൾ, കൺട്രോൾ സ്റ്റിക്, ബ്രേക്ക് പെഡൽ എന്നിവയുടെ പ്രവർത്തനം പഠിക്കുകയും ചെയ്തു. ഇന്ത്യൻ എയർഫോഴ്സിന്റെ ഭാഗമായ ത്രീ കേരള എയർ സ്വാഡ്രൻ യൂണിറ്റിന് കീഴിലാണ് എസ്എൻവി സ്കൂളിലെ എൻസിസിയുടെ പ്രവർത്തനം. ത്രീ കേരള എയർവിങ് എൻസിസി കമാൻഡിങ് ഓഫിസർ ഗ്രൂപ്പ് ക്യാപ്റ്റൻ ഉദയ് രവി, വാറന്റ് ഓഫിസർ ഫിലിപ്പോസ്, എസ്എൻവി സ്കൂളിലെ എൻസിസി അധ്യാപകൻ വി.പി.അനൂപ് എന്നിവർ നേതൃത്വം നൽകി.