എറണാകുളം ജില്ലയിൽ ഇന്ന് (19-11-2023); അറിയാൻ, ഓർക്കാൻ

Mail This Article
ഒഴിവുകൾ
കൊച്ചി ∙ എറണാകുളം ജനറൽ ആശുപത്രിയോടു ചേർന്നു പ്രവർത്തിക്കുന്ന ജില്ല മാനസികാരോഗ്യ പരിപാടിയിൽ മെഡിക്കൽ ഓഫിസറുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയും ഒഴിവ്. അഭിമുഖം 23നു 11നു ജില്ല മെഡിക്കൽ ഓഫിസറുടെ ചേംബറിൽ. 0484 2360802.
വിദ്യാർഥികൾക്ക് മത്സരം
കോതമംഗലം∙ മാർ അത്തനേഷ്യസ് കോളജ് അസോസിയേഷൻ സപ്തതി ആഘോഷത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് 29നു മൈം, 30നു ക്വിസ്, ഡിസംബർ 1നു ഗ്രൂപ്പ് സോങ്, 2നു ഫ്യൂഷൻ തീം ഡാൻസ് മത്സരങ്ങൾ നടത്തും. 29നു 10ന് ഇൻഡോർ സ്റ്റേഡിയത്തിൽ റസൂൽ പൂക്കുട്ടി ഉദ്ഘാടനം ചെയ്യും. ഗ്രൂപ്പ് ഡാൻസിന് ഒരു ലക്ഷം, അൻപതിനായിരം, ഇരുപത്തയ്യായിരം മറ്റിനങ്ങൾക്ക് അൻപതിനായിരം, മുപ്പതിനായിരം, പതിനായിരം രൂപ എന്നിങ്ങനെ സമ്മാനം നൽകും. 22 വരെ റജിസ്റ്റർ ചെയ്യാം. 94961 87022.
മനോരമ – ഫോറം കൊച്ചി ബിഗ് സ്കa്രീൻ ലൈവ് ഇന്ന്
കൊച്ചി ∙ ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന്റെ ആവേശക്കാഴ്ചകളുമായി ഫോറം കൊച്ചിയിൽ മലയാള മനോരമയുടെ സഹകരണത്തോടെ ബിഗ് സ്ക്രീൻ ലൈവ് പ്രദർശനം. ഫോറം കൊച്ചിയുടെ (ഫോറം മാൾ) രണ്ടാം നിലയിലെ ഫുഡ് കോർട്ടാണ് സൗജന്യ പ്രദർശന വേദി. 2 മണി മുതൽ പ്രദർശനം തുടങ്ങും. ആദ്യമെത്തുന്ന 200 പേർക്കാണ് പ്രവേശനം. ഫുഡ് കോർട്ടിൽ സ്ഥാപിച്ച ക്യൂആർ കോഡ് സ്കാൻ ചെയ്ത് കയറാം. ഭക്ഷണത്തിന് 15 ശതമാനം വിലക്കുറവും ഉണ്ട്. പങ്കെടുക്കുന്നവർക്ക് സമ്മാനക്കൂപ്പണുകളും ലഭിക്കും. 9606008193.