കെട്ടിടത്തിന്റെ തൂണിനുള്ളിൽ കുടുങ്ങിയ പൂച്ചക്കുട്ടികളെ രക്ഷപ്പെടുത്തി

Mail This Article
×
അങ്കമാലി ∙ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന്റെ തൂണിനുള്ളിൽ കുടുങ്ങിയ പൂച്ചക്കുട്ടികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11ന് തൂണിന്റെ ഉള്ളിൽ നിന്നു കരച്ചിൽ കേട്ടതോടെയാണ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചത്. അലുമിനിയം ഷീറ്റിൽ നിർമിച്ച തൂണിന്റെ മുകൾ ഭാഗത്തെ വിടവിൽ നിന്നു 2 പൂച്ചക്കുട്ടികളാണു തൂണിന്റെ താഴേക്കിറങ്ങിയത്. തിരിച്ചുകയറാൻ സാധിക്കാതെ വന്നതോടെ കരച്ചിൽ തുടങ്ങി. അഗ്നി രക്ഷാസേനയെത്തി തൂണ് പൊളിച്ചാണു പൂച്ചക്കുട്ടികളെ രക്ഷപ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.