ADVERTISEMENT

കോതമംഗലം∙ എംബിറ്റ്‌സ് കോളജിലെ സ്ഥാപക ഡയറക്ടറും കംപ്യൂട്ടർ സയൻസ് ഡിപ്പാർട്മെൻറ് മുൻ മേധാവിയും മുൻ ചെയർമാനുമായിരുന്ന പ്രഫ. പി.എം.ജോർജ് പുതീക്കലിന്റെ ആറാം ചരമദിന അനുസ്മരണം എംബിറ്റ്‌സ് കോളേജിൽ സംഘടിപ്പിച്ചു. അനുസ്മരണ യോഗം മാർതോമ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ ഉദ്ഘാടനം ചെയ്തു. പ്രഫ. പി.എം.ജോർജിന്റെ സ്മരണാർഥം കോളജിൽ പണികഴിപ്പിച്ച സെമിനാർ ഹാളിന്റെ ഉദ്ഘാടനവും ഫാ. ജോസ് പരത്തുവയലിൽ നിർവഹിച്ചു. 

കോളജ് സെക്രട്ടറി സി.എ. കുഞ്ഞച്ചൻ ചുണ്ടാട്ട് അധ്യക്ഷത വഹിച്ചു. കംപ്യൂട്ടർ സയൻസ് ഡിപ്പാർട്മെൻറ് മേധാവി പ്രഫ. മിഥുൻ മാത്യു, ഡോ. എം.എം. പൗലോസ്, ഡോ. ബിബു ജോർജ്, ട്രെഷറർ സി.കെ.ബാബു ചെറുപുറം, ഡോ. ജെ.ഐസക്ക് എന്നിവർ സംസാരിച്ചു. എൻജിനീറിങ് കോളജ് പ്രിൻസിപ്പൽ ഡോ. പി.സോജൻ ലാൽ സ്വാഗതവും പോളിടെക്‌നിക് കോളജ് പ്രിൻസിപ്പൽ പ്രഫ. പോൾസൺ പീറ്റർ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com