റോഡിൽ അവശനിലയിൽ കണ്ട നായ്ക്കുട്ടിക്ക് പരിചരണവുമായി വിദ്യാർഥികൾ

Mail This Article
പെരുമ്പാവൂർ ∙ ഇരിങ്ങോൾ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് റോഡിൽ അവശനിലയിൽ കണ്ട നായ്കുട്ടിക്കു പരിചരണവുമായി വിദ്യാർഥികൾ. 2 മാസം പ്രായമുള്ളതാണു നായ.സ്കൂൾ വളപ്പിൽ കൊണ്ടു വന്നു ആഹാരവും വെള്ളവും നൽകി. രണ്ടാം വർഷ വിദ്യാർഥിനി ഹന്ന ജോബി കടയിൽ നിന്നു പാൽപൊടി വാങ്ങി ചൂടുവെള്ളത്തിൽ കലക്കി പാലും ബിസ്കറ്റും നൽകി. ഏയ്ഞ്ചൽ എൽസ എൽദോ , അർച്ചന സതീഷ്, അനു മുരുകൻ, അമൃതേന്ദു രാജ്, ദേവിക ദിനേഷ്, മാളവിക മുരളി, ദേവി നന്ദന, അഷ്ടമി വത്സൻ, സുജിനോ , അമൃതേഷ് അനിൽ, അമ്പാടി ഷിബു, അജൽ , ഹരികൃഷ്ണൻ, മനീഷ്, അനുദേവ്, അരുൺ സുരേഷ് തുടങ്ങിയ വിദ്യാർഥികളുമുണ്ടായിരുന്നു.
പ്രാഥമിക ചികിത്സയും സഹായവും സ്കൂളിലെ വൊക്കേഷനൽ അധ്യാപകരും മൃഗ ഡോക്ടർമാരുമായ ഡോ. അരുൺ ആർ. ശേഖർ, ഡോ. കാവ്യ നന്ദകുമാർ എന്നിവർ നൽകി. പ്രിൻസിപ്പൽ ആർ.സി. ഷിമി, സ്റ്റാഫ് സെക്രട്ടറി സമീർ സിദ്ദീഖി, കരിയർ മാസ്റ്റർ അഖില ലക്ഷ്മി , അഞ്ജന സി.ആർ, ജിഷ ജോസഫ് , സ്മിത്ത് ഫ്രാൻസിസ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.