ADVERTISEMENT

പെരുമ്പാവൂർ ∙ കോഴിക്കള്ളൻ കുറുനരി ഒടുവിൽ വനംവകുപ്പിന്റെ പിടിയിലായി. ഒക്കൽ ചേലാമറ്റം പതിനാലാം വാർഡിൽ തേയ്ക്കാനം ഷാജുവിന്റെ വീടിനു വീടിനു സമീപത്തെ കിണറ്റിൽ ഇന്നലെ പുലർച്ചെ 5നാണ് കുറുനരിയെ കണ്ടെത്തിയത്. തുടർച്ചയായി ഓരിയിടൽ കേട്ടപ്പോൾ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണു കിണറ്റിൽ നരി കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.

മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഉദ്യോഗസ്ഥരെ എത്തി കൂട്ടിലാക്കി. കുറുനരിയെ വന മേഖലയിൽ തുറന്നു വിടും. പ്രദേശത്ത് കോഴിക്കുടുകളിൽ നിന്നു കോഴികളെ നഷ്ടപ്പെടുന്നതു പതിവായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.ഇതിനു മുൻപും കുറുനരിയെ പിടികൂടിയിട്ടുണ്ട്. 10 കിലോ തൂക്കം വരുന്ന കുറുനരിക്ക് ഒരു വയസ്സ് പ്രായമുണ്ടെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com