ADVERTISEMENT

ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
പെരുമ്പാവൂർ ∙ ആലുവ-മൂന്നാർ റോഡിൽ പോഞ്ഞാശേരി  ഭാഗത്ത് കലുങ്ക് നിർമാണം നടക്കുന്നതിനാൽ  ഇന്നു  മുതൽ നിർമാണം പൂർത്തിയാകുന്നതു വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

മെഡിക്കൽ ഓഫിസർ നിയമനം: കൂടിക്കാഴ്ച  ഡിസംബർ 4ന്
പറവൂർ ∙ താലൂ‍ക്ക് ആശുപത്രിയിൽ താൽക്കാലിക മെഡിക്കൽ ഓഫിസർമാരെ നിയമിക്കാനായി കൂടിക്കാഴ്ച ഡിസംബർ 4ന് 11ന് നടക്കും. എംബിബിഎസും കേരള മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനുമാണു യോഗ്യത. യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും ആധാർ കാർഡും കൊണ്ടുവരണമെന്നു സൂപ്രണ്ട് അറിയിച്ചു.

സൗജന്യ വർക്‌ഷോപ്
പറവൂർ ∙ ടാലി സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ടാക്സ് വർക്കുകൾ ചെയ്യാൻ ഗൈഡ്‌ലൈൻ ഇന്നോവേറ്റീസ് സൊല്യൂഷൻസ് നടത്തുന്ന സൗജന്യ വർക്‌ഷോപ്പിന് റജിസ്ട്രേഷൻ തുടങ്ങി. 86060 78001

പ്രീമിയം അടയ്ക്കണം
പറവൂർ ∙ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് റിസ്ക് ഫണ്ട് ചട്ടങ്ങളിൽ ഭേദഗതികൾ 2022 ഒക്ടോബർ 11 മുതൽ പ്രാബല്യത്തിലായതിനാൽ ഈ തീയതിക്ക് ശേഷം പഴയ നിരക്കിൽ പ്രീമിയം അടച്ച വായ്പകളിൽ പുതുക്കിയ നിരക്കിലുള്ള റിസ്ക് ഫണ്ട് പ്രീമിയം തുക വായ്പക്കാരൻ ഡിസംബർ 9നകം അടയ്ക്കണം. പുതുക്കിയ പ്രീമിയം അടച്ചാൽ മാത്രമേ റിസ്ക് ഫണ്ട് ആനൂകൂല്യം ലഭിക്കുകയുള്ളൂ എന്നു സെക്രട്ടറി അറിയിച്ചു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com