ADVERTISEMENT

അങ്കമാലി ∙ ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ചുള്ള ജില്ലാതലപരിപാടികൾ അങ്കമാലി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തി. താലൂക്ക് ആശുപത്രി നിന്നാരംഭിച്ച ബോധവൽക്കരണ റാലി റോജി എം. ജോൺ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാർഥികൾ , സന്നദ്ധ പ്രവർത്തകർ , ആരോഗ്യ വകുപ്പ് ജീവനക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ റാലിയിൽ അണിചേർന്നു. പൊതുസമ്മേളനം കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല റജിസ്ട്രാർ ഇൻ ചാർജ് ഡോ.പി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊച്ചി രാജ്യാന്തര വിമാനത്താവളം ഡയറക്ടർ ജി. മനു ദിനാചരണ സന്ദേശം നൽകുകയും റെഡ് റിബൺ അണിയിക്കുകയും ചെയ്തു. നഗരസഭാധ്യക്ഷൻ മാത്യു തോമസ് അധ്യക്ഷത വഹിച്ചു. 

ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.സി.രോഹിണി എയ്ഡ്സ് നിർമാർജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുസമ്മേളനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് ജീവനക്കാർ എയ്ഡ്സ് ബോധവൽക്കരണ സ്കിറ്റ് നടത്തി. പത്തനംതിട്ട മുദ്ര സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് എയ്ഡ്സ് ബോധവൽക്കരണ കാക്കാരശ്ശി നാടകം അവതരിപ്പിച്ചു. റാലിയിൽ പങ്കെടുത്ത സ്കൂളുകളുടെ മത്സരത്തിൽ അങ്കമാലി ഡിപോൾ ഇംഗ്ലിഷ് മീഡിയം സ്കൂൾ, ഹോളിഫാമിലി സ്കൂൾ, ലിറ്റിൽ ഫ്ലവർ നഴ്സിങ് കോളജ് എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

കാലടി∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി. മെഡിക്കൽ ഓഫിസർ ഇൻ ചാർജ് ഡോ.പി.എസ്.മഞ്ജു ഉദ്ഘാടനം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com