ADVERTISEMENT

നെടുമ്പാശേരി ∙ ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിന് (തുടി–2023) ചെങ്ങമനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിൽ തിരി തെളിഞ്ഞു. സംവിധായകൻ വിഷ്ണു മോഹൻ കലോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികൾ ലഹരിക്ക് അടിമയാകാതെ കലയും സാഹിത്യവും ലഹരിയാക്കി മാറ്റണമെന്ന് വിഷ്ണു മോഹൻ പറഞ്ഞു. ഭാരതീയ വിദ്യാനികേതൻ ജില്ലാ അധ്യക്ഷൻ ഡോ. കെ.കെ.വിജയൻ അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ജയകുമാർ മുഖ്യാതിഥിയായിരുന്നു. 

പ്രിൻസിപ്പൽ പൂർണിമ ആർ.ചന്ദ്രൻ, മാതൃസമിതി അധ്യക്ഷ കവിത എച്ച്.വാരിയർ, വിദ്യാലയ സമിതി അധ്യക്ഷ കെ.പി.കൃഷ്ണകുമാർ, സ്വാഗതസംഘം ചെയർമാൻ ആർ.വി.രഘുനാഥ്, ഫിനാൻസ് കമ്മിറ്റി കൺവീനർ സി.സുമേഷ് തുടങ്ങിയവർ പ്രസംഗിച്ചു. 5 വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള 14 സ്കൂളുകളിൽ നിന്നായി മുവായിരത്തോളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. 34 ഇനം സ്റ്റേജിതര മത്സരങ്ങളും 84 ഇനം സ്റ്റേജ് മത്സരങ്ങളുമാണ് നടക്കുന്നത്. മത്സരങ്ങൾ ഇന്ന്  സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com