റെജുലും കുടുംബവും വിദേശത്ത് പോയി, വീട്ടിൽ സന്ദർശനം നടത്തി മയിൽ
Mail This Article
×
പറവൂർ ∙ നഗരത്തിലെ കനാൽ റോഡിലെ വീട്ടിലെത്തിയ മയിൽ കൗതുകമായി. ചാരുത വീട്ടിൽ സി.എം.റെജുലിന്റെ വീടിന്റെ ബാൽക്കണിയിൽ ഇന്നലെ രാവിലെയാണു മയിലിനെ കണ്ടത്. റെജുലും കുടുംബവും വിദേശത്തായതിനാൽ വീട്ടിൽ ആൾത്താമസം ഇല്ലായിരുന്നു. ബാൽക്കണിയിലും വീടിന്റെ പരിസരത്തുമായി അൽപനേരം ചെലവിട്ട ശേഷമാണു മയിൽ പറന്നുപോയത്. മുൻപും ഈ ഭാഗത്തെ വീടുകളിൽ മയിലിനെ കണ്ടിട്ടുണ്ട്. ഭക്ഷണം ഇട്ടുകൊടുത്താൽ അവ കഴിക്കാറില്ലെന്നാണു നാട്ടുകാർ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.