ADVERTISEMENT

പെരുമ്പാവൂർ ∙ വേങ്ങൂർ, കൂവപ്പടി, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ കാട്ടാന, വന്യമൃഗ ശല്യം നിയന്ത്രിക്കാൻ 12 അടി ഉയരത്തിൽ റെയിൽ ഫെൻസിങ് സ്ഥാപിക്കണമെന്ന് മലയോര ജനസംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. ഇതിനിടയിൽ സൗരോർജ വേലി കൂടി  സ്ഥാപിച്ചാൽ മാൻ, പന്നി തുടങ്ങിയ ചെറിയ മൃഗങ്ങൾ കൃഷി സ്ഥലത്തേക്കു കയറുന്നതു തടയാൻ കഴിയും. കർഷക സമിതികളും കൃഷി ഓഫിസറും ഫോറസ്റ്റ് ഓഫിസറും ചേർന്ന പാനൽ ആയിരിക്കണം കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം നിശ്ചയിക്കേണ്ടത്.

ഹൃസ്വകാല, ദീർഘകാല വിളകൾക്കു വെവ്വേറെ നഷ്ടപരിഹാരം നൽകണം. ദീർഘകാല വിളകൾക്കു കുറഞ്ഞത് 25 വർഷത്തെ ആദായം കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കണം. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മരണം സംഭവിച്ചാൽ കുടുംബത്തിന് 50 ലക്ഷത്തിൽ കവിയാത്ത നഷ്ടപരിഹാരം നൽകണം.  പരുക്കേൽക്കുന്നവർക്കും അംഗവൈകല്യം സംഭവിക്കുന്നവർക്കും ആനുപാതികമായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.   മലയോര ജനസംരക്ഷണ സമിതി ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എംഎൽഎ നിർവഹിച്ചു. പ്രസിഡന്റ് മനോജ് നടുക്കുടി അധ്യക്ഷത വഹിച്ചു.

കൺവീനർ ശിവൻ നങ്ങേലിൽ, കമ്മിറ്റി അംഗം ആന്റണി കളമ്പാടൻ, ഫാ.എബിൻ ജോർജ് എന്നിവർ വിഷയം അവതരിപ്പിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ്, പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ.നാരായണൻനായർ, വേങ്ങൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.കൃഷ്ണൻകുട്ടി, അംഗങ്ങളായ ശ്രീജ ഷിജോ, ശോഭന വിജയകുമാർ, ബേസിൽ കോര, ടി.ബിജു, പിണ്ടിമന പഞ്ചായത്ത് അംഗം ഷിജി ആന്റണി, സമിതി അംഗം അനൂപ് കാരാട്ടുകുടി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com