ADVERTISEMENT

മരട് ∙ നഗരസഭ സംഘടിപ്പിച്ച പരാതിപരിഹാര ഫയൽ അദാലത്തായ ജനസദസ്സ് സമാപിച്ചു. നവകേരള സദസ്സിനു പണം നൽകാത്ത സാഹചര്യത്തിൽ അധികം പണച്ചെലവില്ലാതെ നഗരസഭ സംഘടിപ്പിച്ച ജനസദസ്സ് ഏറെ ശ്രദ്ധനേടിയിരുന്നു. സമാപന ദിവസമായ ഇന്നലെയും വൻ ജനപങ്കാളിത്തമായിരുന്നു.  401 അപേക്ഷകളിലാണ് ഇന്നലെ തീർപ്പാക്കിയത്. ഇതോടെ 4 കേന്ദ്രങ്ങളിലായി നടത്തിയ അദാലത്തിൽ 1241 പരാതികൾ തീർപ്പാക്കി. ചെയർമാന്റെ ദുരിതാശ്വാസനിധിയിൽ അദാലത്തിലൂടെ 62 പേർക്ക് ധനസഹായവും നൽകി. 

റവന്യു വിഭാഗത്തിലായിരുന്നു ഏറ്റവും കൂടുതൽ പരാതി. എൻജിനീയറിങ്, ആരോഗ്യ വിഭാഗങ്ങളിലും പരാതികളെത്തി. നഗരസഭാ ജീവനക്കാരുടെയും കൗൺസിലർമാരുടെയും പൂർണ സഹകരണത്തോടെ നടത്തിയ അദാലത്ത് ജനം പ്രയോജനപ്പെടുത്തിയതായി നഗരസഭാധ്യക്ഷൻ ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.  ആവശ്യമെങ്കിൽ ഇത്തരം അദാലത്തുകൾ വീണ്ടും സംഘടിപ്പിക്കും.  തീർപ്പാക്കിയ പരാതികളിൽ തിരക്കുമൂലം സർട്ടിഫിക്കറ്റ് കൈപ്പറ്റാൻ സാധിക്കാതിരുന്നവർക്ക് നഗരസഭാ ജീവനക്കാർ വീടുകളിൽ എത്തിക്കുമെന്നും നഗരസഭാധ്യക്ഷൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com