ADVERTISEMENT

എടയ്ക്കാട്ടുവയൽ ∙ നിർമാണം സാമഗ്രികൾക്കു വില കുത്തനെ ഉയരുമ്പോൾ ന്യായ വിലയ്ക്കു നിർമാണ സാധനങ്ങൾ ലഭ്യമാക്കാൻ സർക്കാർ ആരംഭിച്ച കലവറ പദ്ധതിയുടെ കെട്ടിടം കാടുമൂടിക്കിടക്കുന്നു. വട്ടപ്പാറയിൽ ഹൗസിങ് ബോർഡിന്റെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലത്ത് 2019ൽ കേരള സംസ്ഥാന നിർമിതി കേന്ദ്രം കലവറ എന്ന പേരിൽ ആരംഭിച്ച നിർമാണ സാമഗ്രികളുടെ ന്യായവില വിപണന കേന്ദ്രമാണു കാടുകയറി നശിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു കുറഞ്ഞ വിലയ്ക്ക് നിർമാണത്തിനുള്ള കട്ടിള, സിമന്റ്, കട്ട, കമ്പി തുടങ്ങിയവ വിതരണം ചെയ്യുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

എന്നാൽ ഉദ്ഘാടനം നടത്തി 6 മാസം മാത്രമാണു കേന്ദ്രം പ്രവർത്തിച്ചത്. സാധനങ്ങൾ കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നതിൽ വകുപ്പ് വരുത്തിയ വീഴ്ചയാണു പദ്ധതി അവതാളത്തിലാകാൻ കാരണം. ലൈഫ് പദ്ധതിയിൽ നിർമിക്കുന്ന വീടുകളുടെ നിർമാണത്തെ വരെ ബാധിക്കുന്ന തരത്തിൽ സാമഗ്രികളുടെ വില കൂടിയിട്ടും അധികൃതർ പദ്ധതി ആരംഭിക്കാതെ അനാസ്ഥ തുടരുകയാണെന്നാണ് ആക്ഷേപം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com