ADVERTISEMENT

കുമ്പളങ്ങി∙ കുമ്പളങ്ങിയുടെ പടിഞ്ഞാറൻ മേഖലയിലൂടെ കടന്നുപോകുന്ന നാട്ടുതോടിനെ കായലുമായി ബന്ധിപ്പിക്കുന്ന പടന്നക്കരി സ്ലൂസിന്റെ പ്രധാന നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. ഇനി ഷട്ടർ സ്ഥാപിക്കുന്ന ജോലി മാത്രമാണ് ബാക്കിയുള്ളത്. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും മെക്കാനിക്കൽ ഷട്ടർ സ്ഥാപിക്കുന്നതിനുള്ള പില്ലറുകളുടെയും നിർമാണമാണ് നിലവിൽ പൂർത്തിയായിരിക്കുന്നത്. ഓരുജലം നാട്ടുതോടിലേക്ക് കയറുന്നത് തടയാനായി പരമ്പരാഗത രീതിയാണ് ഇതുവരെ പിന്തുടർന്നിരുന്നത്. 

മരത്തടി ഉപയോഗിച്ച് നിർമിച്ച സ്ലൂസായിരുന്നു ഉണ്ടായിരുന്നത്.   ഇത് തകർന്നതോടെ നാട്ടുതോടിലേക്ക് ഓരുജലം കയറുന്നത് നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയായി. ഇതുമൂലം പടിഞ്ഞാറൻ മേഖല വെള്ളക്കെട്ടിന്റെ പിടിയിലായി.  നിലവിൽ ആധുനിക രീതിയിലുള്ള ഷട്ടർ സ്ലൂസാണ് നിർമിക്കുന്നത്.  ഷട്ടർ സ്ലൂസ് സ്ഥാപിക്കുന്നതോടെ വെള്ളം കയറുന്നതും ഇറങ്ങുന്നതും എളുപ്പത്തിൽ നിയന്ത്രിക്കാൻ സാധിക്കും.

സ്ലൂസ് നിർമാണത്തിനൊപ്പം പാലവും ലഭിച്ച ആശ്വാസത്തിലാണ്‌ പടന്നക്കരി പ്രദേശത്തെ 6 കുടുംബങ്ങൾ. മുൻപ് തടി പാലത്തിലൂടെ ജീവൻ പണയപ്പെടുത്തിയായിരുന്നു ഇവരുടെ യാത്ര. സ്ലൂസിനു മുകളിലൂടെ കോൺക്രീറ്റ് ചെയ്‌ത പാലമാണ് നിർമിച്ചിരിക്കുന്നത്. 98 ലക്ഷം രൂപയാണ് സ്ലൂസ് നിർമാണത്തിന് സർക്കാർ അനുവദിച്ചത്.  മാത്രമല്ല, പടന്നക്കരി പ്രദേശത്തേക്ക് റോഡ് നിർമിക്കുന്നതിനും സംരക്ഷണ ഭിത്തി നിർമിക്കുന്നതിനുമായി ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ കെ.ജെ.മാക്സി എംഎൽഎ അനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com