ADVERTISEMENT

കൊച്ചി∙ എഴുത്തിന് അയിത്തമില്ലെന്നും എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കാനുതകുന്ന പ്രധാന ഉപാധിയാണ് എഴുത്തും വായനയുമെന്നും കാലടി സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.കെ.എസ്.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിലെ ലിറ്റററി ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എൻ.നന്ദകുമാർ അധ്യക്ഷത വഹിച്ചു. നെതർലൻഡ്സിലെ മുൻ ഇന്ത്യൻ സ്ഥാനപതി ഡോ.വേണു രാജാമണി പുസ്തകോത്സവ സന്ദേശം നൽകി.ഡോ. അൽഫോൻസാ വിജയ ജോസഫ്, പി.സോമനാഥൻ, എൻ.എസ്.സരിത എന്നിവർ പ്രസംഗിച്ചു. കൊങ്കണി സാഹിത്യ സമ്മേളനം ആർ.എസ്.ഭാസ്കർ ഉദ്ഘാടനം ചെയ്തു. കെ.ഗോകുൽദാസ് പ്രഭു അധ്യക്ഷത വഹിച്ചു.

‘സമകാല എഴുത്ത് സൗന്ദര്യവും വിചാരവും’ എന്ന വിഷയത്തിൽ നടന്ന യുവ എഴുത്തുകാരുടെ സംഗമത്തിൽ അജീഷ് ദത്തൻ, ആൽഫിയാ ജലീൽ, കൃഷ്ണനുണ്ണി ജോജി, റിഹാൻ റാഷിദ് എന്നിവർ പ്രസംഗിച്ചു. സ്വാമി ചിന്മയാനന്ദന്റെ 108–ാം ജയന്തി ആഘോഷങ്ങൾ ചിന്മയ മിഷൻ കേരള മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പരിപാടികളുടെ ഭാഗമായി ഗുജറാത്ത് ടൂറിസം വകുപ്പിന്റെ സാംസ്കാരിക പരിപാടികൾ അരങ്ങേറി. എറണാകുളത്തപ്പൻ മൈതാനത്തെ പുസ്തകോത്സവ വേദിയിൽ

ഇന്നു രാവിലെ 10ന് കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യ ചർച്ച– ‘മലയാള നോവലിലെ വിജ്ഞാനധാര’ പ്രഫ.എസ്.കെ.വസന്തൻ ഉദ്ഘാടനം ചെയ്യും. കെ.പി.രാമനുണ്ണി അധ്യക്ഷത വഹിക്കും. വൈകിട്ടു 5നു ‘സംവിധായകരുടെ ലോകം’ പരിപാടിയിൽ സത്യൻ അന്തിക്കാട്, സിബി മലയിൽ, എ.കെ.സാജൻ, പത്മകുമാർ, മിഥുൻ മാനുവൽ തോമസ് എന്നിവർ പങ്കെടുക്കും.

 ഇന്നു 2.45നു കെ.വി.രാമചന്ദ്രന്റെ ശതാഭിഷേകം ആഘോഷിക്കും. ‘സുരക്ഷ ജീവിതസ്വാസ്ഥ്യത്തിന്’ എന്ന പുസ്തകം തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാൻ ജസ്റ്റിസ് പി.എസ്.ഗോപിനാഥൻ പ്രകാശനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com