ADVERTISEMENT

മൂവാറ്റുപുഴ∙ മുളവൂർ പോസ്റ്റ് ഓഫിസിൽ ആധാർ കാർഡുകൾ ഉൾപ്പെടെയുള്ള തപാൽ ഉരുപ്പടികൾ വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നു.  അത്യാവശ്യക്കാർ തപാൽ ഓഫിസിൽ അന്വേഷിച്ചെത്തുമ്പോൾ കെട്ടിക്കിടക്കുന്ന തപാൽ കൂനയിൽ നിന്ന് സ്വന്തം മേൽവിലാസത്തിൽ വന്നിട്ടുള്ള തപാൽ ഉരുപ്പടികൾ തിരഞ്ഞു പിടിച്ച് എടുത്തുകൊള്ളാനാണു അധികൃതരുടെ നിർദേശം.തപാൽ ഉരുപ്പടികൾ അശ്രദ്ധമായി കൂട്ടിയിട്ടിരിക്കുകയാണെന്നു നാട്ടുകാർ പരാതിപ്പെടുന്നു.

തപാൽ ഉരുപ്പടികൾ കാത്തിരുന്നു കിട്ടാതെ വരുമ്പോഴാണു പലരും തപാൽ ഓഫിസിൽ എത്തുന്നത്.  മുളവൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ തപാൽ ഓഫിസുകളിൽ ജീവനക്കാരുടെ കുറവാണ് കാരണമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്. താൽക്കാലിക ജീവനക്കാരെ പോലും നിയമിക്കുന്നില്ലെന്നും ഇവർ പറയുന്നു. തപാൽ സേവനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ വേണ്ട നടപടികൾ അടിയന്തരമായി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com