ADVERTISEMENT

ആലുവ∙ ബുധനാഴ്ച അൽഫാം കഴിച്ച 13 പേർക്കു ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടർന്നു പറവൂർ കവലയിലെ ബിരിയാണി മഹൽ ഹോട്ടൽ അധികൃതർ അടപ്പിച്ചു.  നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധന നടത്തിയ ശേഷമാണ് ഹോട്ടൽ പൂട്ടിച്ചത്. ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കാൻ നടപടി ആരംഭിച്ചതായി അധികൃതർ പറഞ്ഞു. ഭക്ഷണം തയാറാക്കാൻ എത്തിച്ച കോഴിയിറച്ചിയുടെ സാംപിൾ ലാബ് പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരായ പി.എ. അനീഷ, പി.എസ്. സമാനത എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രിയും ഇന്നലെ  രാവിലെയും ഹോട്ടലിൽ പരിശോധന നടത്തിയിരുന്നു. അൽഫാം, ഷവർമ, മയോണൈസ് എന്നിവ വിതരണം ചെയ്യരുതെന്നു നിർദേശം നൽകിയിരുന്നതായി അവർ പറഞ്ഞു. ഭക്ഷ്യ വിഷബാധയേറ്റവർ ആലുവയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com