ADVERTISEMENT

ജല വിതരണം മുടങ്ങും
ആലുവ∙ ജലഅതോറിറ്റിയുടെ എടത്തല കോമ്പാറ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 12 മുതൽ 13 വരെ തീയതികളിൽ എടത്തല പഞ്ചായത്തിൽ പൂർണമായും കീഴ്മാട് പഞ്ചായത്തിൽ 7, 8, 9 വാർഡുകളിലും ശുദ്ധജല വിതരണം മുടങ്ങും.

ദർശന തിരുനാൾ ഇന്നും നാളെയും
കാലടി∙ വെള്ളാരപ്പിള്ളി സെന്റ് ജോസഫ് പള്ളിയിൽ പരിശുദ്ധ അമലോദ്ഭവ മാതാവിന്റെ ദർശന തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. ഇന്നു വൈകിട്ട് 5.30 നു വികാരി ഫാ. പോൾ കോലഞ്ചേരി തിരുനാൾ കൊടിയേറ്റും. തുടർന്ന് ലദീഞ്ഞ്, വേസ്പര, തിരി വെഞ്ചരിപ്പ്, ദർശന സമൂഹത്തിലേക്ക് പുതിയ അംഗങ്ങളെ സ്വീകരിക്കൽ, കുർബാന, മാതാവിന്റെ നൊവേന എന്നിവ നടക്കും. നാളെ രാവിലെ 9.45 നു തിരുനാൾ കുർബാന, തുടർന്നു പള്ളിയുടെ തെക്കേ കപ്പേളയിലേക്ക് പ്രദക്ഷിണം, നേർച്ച കഞ്ഞി എന്നിവയുണ്ടാകും.

അന്നദാനം നടത്തും
കാലടി∙ വിശ്വ ഹിന്ദു പരിഷത്ത് കാലടി പ്രഖണ്ഡിന്റെ നേതൃത്വത്തിൽ കാലടി പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള അയ്യപ്പ ശരണ കേന്ദ്രത്തിൽ ഇന്നു  ഉച്ചയ്ക്ക് 11നു ശബരിമല തീർഥാടകർക്ക് അന്നദാനം നടത്തും.

നേത്ര പരിശോധന ക്യാംപ് 
മറ്റൂർ∙ ശങ്കർ നഗർ റസിഡന്റ്സ് അസോസിയേഷൻ, അങ്കമാലി എൽഎഫ് ആശുപത്രി, മറ്റൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി, റോട്ടറി ക്ലബ് ഓഫ് പറവൂർ എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് മറ്റൂർ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി പാരിഷ് ഹാളിൽ 16നു രാവിലെ 9 മുതൽ 12 വരെ നടക്കും. 99616 18591.

സെമിനാർ 
കാലടി∙ കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഡവലപ്മെന്റ് ആൻഡ് ഫെസിലിറ്റേഷൻ ഓഫിസ് തൃശൂരും സേവാഭാരതി കാലടിയും ചേർന്ന് 17നു കാലടി ലക്ഷ്മിഭവൻ ഹാളിൽ സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം . 0487 2360536.

മുട്ടക്കോഴി വിതരണം 
ശ്രീമൂലനഗരം∙ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം മുട്ടക്കോഴി വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വി.എം.ഷംസുദീൻ ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ സിൽവി ബിജു, കെ.സി.മാർട്ടിൻ, മീന വേലായുധൻ, ഷിജിത സന്തോഷ്, സീനിയർ വെറ്ററിനറി സർജൻ ജെയ്സൻ ജോർജ്, അസിസ്റ്റന്റ് ഫീൽഡ് ഓഫിസർ ജോർജ് തോമസ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എം.ആർ.രമ്യ എന്നിവർ പ്രസംഗിച്ചു.

ഗതാഗതം നിരോധിച്ചു
കോതമംഗലം∙ രാമല്ലൂർ–പിണ്ടിമന റോഡിൽ ടാറിങ് നടക്കുന്നതിനാൽ 11 മുതൽ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ ചേലാട്, ചെമ്മീൻകുത്ത് വഴി പോകണമെന്ന് പിഡബ്ല്യു‍ഡി അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

അറബി ഭാഷ സെമിനാർ 
പെരുമ്പാവൂർ∙ രാജ്യാന്തര  അറബി ഭാഷ ദിനാചരണവുമായി ബന്ധപ്പെട്ട് മാറമ്പിള്ളി എംഇഎസ് കോളജ്  അറബി ഭാഷാ വിഭാഗം സംഘടിപ്പിച്ച അറബി ഭാഷ സെമിനാർ സമാപിച്ചു.  കൊച്ചി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി. കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com