ADVERTISEMENT

കളമശേരി ∙ കാലാനുസൃതമായ നേട്ടങ്ങൾ കേരളത്തിനു പാടില്ലെന്ന വാശിയോടെയുള്ള നിലപാടാണു കേന്ദ്ര സർക്കാരിനുള്ളതെന്നും ഈ പ്രശ്നം ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണു നവകേരള സദസ്സിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.കളമശേരി മണ്ഡലത്തിലെ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര വിവേചനത്തിനെതിരെ കേരളത്തിന്റെ ശബ്ദം വേണ്ടരീതിയിൽ ലോക്സഭയിൽ മുഴങ്ങുന്നില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ യുഡിഎഫ് എംപിമാരിൽ ഒരാൾക്കു പോലും കേരളത്തിന്റെ പ്രശ്നങ്ങൾ ഉന്നയിക്കാനൊ പ്രതികരിക്കാനൊ കഴിഞ്ഞില്ല.

ഇത്തരം കാര്യങ്ങളിൽ ഒന്നിച്ചു നിൽക്കാൻ കഴിയണം. ഒരുമിച്ച്, ഒന്നാകെ പ്രതികരിക്കേണ്ട ഘട്ടമാണ്. നവകേരള സദസ്സ് കേരളത്തിനു വേണ്ടിയുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘നിങ്ങൾ ധൈര്യമായി മുന്നോട്ടുപോകൂ, ഞങ്ങൾ കൂടെയുണ്ട് ’ എന്ന ധൈര്യമാണു നവകേരള സദസ്സിലെത്തുന്ന ജനങ്ങൾ സർക്കാരിനു നൽകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം 23,000 കോടി രൂപയുടെ നികുതി വർധന സംസ്ഥാനത്തിനു മാത്രമായി ഉണ്ടാക്കാനായി. ആകെ റവന്യു വരുമാനത്തിന്റെ 67 ശതമാനം സംസ്ഥാനത്തിന്റെ തനതുവരുമാനമായിരുന്നു.

എന്നാൽ ഈ സാമ്പത്തിക വർഷം ചെലവുകളുടെ 71ശതമാനം സംസ്ഥാനം വഹിക്കേണ്ടിവരും. 29 ശതമാനം മാത്രമായിരിക്കും കേന്ദ്ര വിഹിതം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന കേന്ദ്ര നികുതി വിഹിതത്തിന്റെ ദേശീയ ശരാശരി 45 ശതമാനമാണെന്നിരിക്കെയാണ് ഈ വിവേചനം നേരിടുന്നത്. കടമെടുക്കുന്നതിന്റെ കാര്യത്തിലും ഈ വിവേചനം പ്രകടമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com