ADVERTISEMENT

തൃപ്പൂണിത്തുറ ∙ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനു ഇന്നു കൊടിയേറും. ഇനി 8 രാവും പകലും രാജനഗരി ഉത്സവ തിമർപ്പിൽ. ശുദ്ധിക്രിയകൾക്ക് സമാപനം കുറിച്ച് ദേവസാന്നിധ്യ പുഷ്ടിക്കായി നടക്കുന്ന ബ്രഹ്മകലശം ഇന്നലെ നടന്നു. 8 ദിവസം നീളുന്ന ശീവേലിയും പഞ്ചാരിമേളവും ഇന്ന് രാവിലെ 7.30നു ആരംഭിക്കും. വൈകിട്ട് 7.30 നു പുലിയന്നൂർ തന്ത്രി കൊടിയേറ്റും. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിക്കും. കലാപരിപാടികൾ സംഗീതസംവിധായകൻ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ചോറ്റാനിക്കര നന്ദപ്പൻ മാരാർ, തിരുവിഴ ജയശങ്കർ, എരൂർ ശശി എന്നിവർക്ക് ശ്രീപൂർണത്രയീശ പുരസ്കാരം നൽകും. 12ന് തൃക്കേട്ട പുറപ്പാട് ഉത്സവം മുതൽ വിളക്കിനെഴുന്നള്ളിപ്പിനു മുന്നിൽ സ്വർണക്കുടത്തിൽ കാണിക്ക സമർപ്പിക്കുന്നതിനുള്ള അവസരം ഉണ്ടാകും. 14നു ചെറിയ വിളക്ക്. 15നു വലിയ വിളക്ക്, പള്ളിവേട്ട. 16 നു ആറാട്ട് എന്നിവയോടെ ഉത്സവം സമാപിക്കും.

ആനച്ചമയ പ്രദർശനം
നഗരത്തെ ഉത്സവ കാഴ്ചകളിൽ നിറയ്ക്കുന്ന ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ വരവറിയിച്ചു ആനച്ചമയ പ്രദർശനം നടന്നു. ഉത്സവത്തിന്റെ എഴുന്നള്ളിപ്പിന് എത്തുന്ന ഗജവീരന്മാരെ അണിയിക്കാനുള്ള നെറ്റിപ്പട്ടങ്ങൾ, മുത്തുക്കുടകൾ, കച്ചമണികൾ, ആലവട്ടങ്ങൾ, വെഞ്ചാമരങ്ങൾ എന്നിവയാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. പ്രത്യേകമായി തയാറാക്കിയ പന്തലിലാണ് പ്രദർശനം നടന്നത്.

പഞ്ചാക്ഷരിമേളം.
ഉത്സവത്തോടനുബന്ധിച്ചു ശ്രീപൂർണത്രയീശ ക്ഷേത്രത്തിനു മുൻപിൽ നടന്ന പഞ്ചാക്ഷരിമേളം നവ്യാനുഭവമായി. കാവിൽ സുന്ദരൻ മാരാരുടെ പ്രമാണത്തിലായിരുന്നു മേളം. കാവിൽ സുന്ദരൻ മാരാർ പാണ്ടിമേള സദൃശമായി ചിട്ടപ്പെടുത്തിയതാണു പഞ്ചാക്ഷരിമേളം. 

വൃശ്ചികോത്സവം ഇന്ന്
ശീവേലി, പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം –7.30. ഓട്ടൻതുള്ളൽ കലാമണ്ഡലം നയനൻ, കലാമണ്ഡലം അമൃത, കലാമണ്ഡലം പ്രസൂൺ –12.00 അക്ഷരശ്ലോക സദസ്സ് –1.00 ശ്രേയ ജയേഷിന്റെ അഷ്ടപദി – 4.00 സംഗീതക്കച്ചേരി അരങ്ങേറ്റം –5.00 നാഗസ്വരം, ആർഎൽവി കോളജിലെ വിദ്യാർഥികളുടെ സംഗീതാർച്ചന –6.00, കൊടിയേറ്റ് –7.30, കലാപരിപാടികളുടെ ഉദ്ഘാടനം സാംസ്കാരിക സമ്മേളനം, ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരുടെ ചാക്യാർക്കൂത്ത്, 8നു സി.കെ. അയ്യർ സ്മാരക കോൽക്കളി സംഘത്തിന്റെ കോൽക്കളി, എടനാട് രാമചന്ദ്രൻ നമ്പ്യാരുടെ പാഠകം, സദനം രാമകൃഷ്ണന്റെ തായമ്പക –8.00 വിളക്കിനെഴുന്നള്ളിപ്പ്, മദ്ദളപ്പറ്റ്, കൊമ്പ് പറ്റ്, കുഴൽപറ്റ്, പഞ്ചാരിമേളം –9.00 മധുര എൻ. ശിവ ഗണേഷിന്റെ സംഗീതക്കച്ചേരി –9.00 കഥകളി – സുഭദ്രാഹരണം, പ്രഹ്ലാദചരിതം –12.00.

പാർക്കിങ്
ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, വെങ്കടേശ്വര ഹൈസ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com