ADVERTISEMENT

ഗതാഗത  നിയന്ത്രണം: നവകേരള സദസ്സിന്റെ ഭാഗമായി മൂവാറ്റുപുഴയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.  നവകേരള സദസ്സ് നടക്കുന്ന നഗരസഭ സ്റ്റേഡിയത്തിലേക്ക് എത്തുന്ന പൈങ്ങോട്ടൂർ, ആയവന പഞ്ചായത്തുകളിൽ നിന്നുളള വാഹനങ്ങൾ കക്കടാശേരി കീച്ചേരിപ്പടി വന്ന് എവറസ്റ്റ് കവലയ്ക്ക് മുൻപായി സ്റ്റേഡിയത്തിലേക്കുള്ള വഴിയിൽ കൂടി പഴയ ലോറി സ്റ്റാൻഡിൽ ആളുകളെ ഇറക്കി വാഹനങ്ങൾ അവിടെ തന്നെ പാർക്ക് ചെയ്യണം. പായിപ്രയിൽ നിന്നുള്ള വാഹനങ്ങൾ സ്റ്റേഡിയം റോഡ് വഴി വന്ന് സ്റ്റേഡിയത്തിന് സമീപം ആളെ ഇറക്കി ഇലാഹിയ സ്കൂളിന് മുൻവശം ഉള്ള റോഡിലും സ്കൂൾ വാഹനങ്ങൾ ഇടുന്ന ഗാരിജിനു മുന്നിലും പാർക്ക് ചെയ്യണം. മുളവൂരിൽ നിന്നുള്ള വാഹനങ്ങൾ ഇലാഹിയ സ്കൂളിലേക്ക് തിരിയുന്ന സ്ഥലത്ത് ആളെ ഇറക്കി ഇലാഹിയ സ്കൂളിന്റെ മുൻവശത്ത് റോഡിലും ഗാരിജിനു മുന്നിലും വാഹനങ്ങൾ പാർക്ക് ചെയ്യണം. 

∙ആവോലി,വാളകം എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ നെഹ്റു പാർക്ക് ഇ ഇ സി മാർക്കറ്റ് റോഡ് വഴി മുനിസിപ്പൽ സ്റ്റേഡിയത്തിന് മുന്നിൽ ആളെ ഇറക്കി ഇലാഹിയ സ്കൂളിന്റെ പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. പോത്താനിക്കാട്, കല്ലൂർക്കാട് പഞ്ചായത്തുകളിൽ നിന്നു വരുന്ന വാഹനങ്ങൾ ഇഇസി മാർക്കറ്റ് റോഡിൽ കീച്ചേരിപ്പടിയോട് ചേർന്നുള്ള കവാടത്തിനു മുൻപിലും, ആരക്കുഴ, മാറാടി പഞ്ചായത്തുകളിൽ വരുന്ന വാഹനങ്ങൾ നെഹ്റു പാർക്ക് വഴി സ്റ്റേഡിയം റോഡിനോട് ചേർന്ന് സ്റ്റേഡിയത്തിന്റെ മെയിൻ കവാടത്തിനു മുൻപിലും ആളെ ഇറക്കി ഇഇസി മാർക്കറ്റിനുള്ളിൽ പാർക്ക് ചെയ്യണം. 
∙മഞ്ഞള്ളൂർ, പാലക്കുഴ പഞ്ചായത്തുകളിൽ നിന്ന് എത്തുന്ന വാഹനങ്ങൾ നെഹ്റു പാർക്ക് വഴി സ്റ്റേഡിയം റോഡിലൂടെ വന്ന് സ്റ്റേഡിയത്തിന് മുൻപിൽ ആളെ ഇറക്കി കീച്ചേരിപ്പടി വഴി മാർക്കറ്റ് ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. 
∙മുനിസിപ്പൽ പ്രദേശത്ത് നിന്നുള്ള വാഹനങ്ങൾ ഇഇസി മാർക്കറ്റ് കവലയിൽ ആളെ ഇറക്കി ഹോമിയോ ആശുപത്രി ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.

വിനോദയാത്ര 
പിറവം∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു 17ന് ആതിരപ്പിള്ളി,വാഴച്ചാൽ, മലക്കപ്പാറ വിനോദയാത്ര പുറപ്പെടും. 9446206897.

കലുങ്ക് നിർമാണം
കൂത്താട്ടുകുളം∙ കോഴിപ്പിള്ളി കുരിശു കവല മുതൽ കോഴിപ്പിള്ളി കാവ് വരെയുള്ള ഭാഗത്ത് കലുങ്ക് നിർമാണം നടത്തുന്നതിനാൽ 11 മുതൽ വാഹനങ്ങൾ കോഴിപ്പിള്ളി കാവിനു മുൻപിലെ റോഡിലൂടെ പോകണമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

പ്രദോഷപൂജ 
കൂത്താട്ടുകുളം∙ ഒലിയപ്പുറം ഭഗവതി ക്ഷേത്രത്തിൽ ഇന്ന് വൈകിട്ട് 6ന് പ്രദോഷപൂജ നടത്തും. മേൽശാന്തി കാടമറുക് വാസുദേവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com