ADVERTISEMENT

പെരുമ്പാവൂർ ∙ കരിങ്കൊടി പ്രതിഷേധത്തെത്തുടർന്ന് ഡിവൈഎഫ്ഐ ആക്രമണം അഴിച്ചുവിട്ടതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആരോപിച്ചു. നോയൽ എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ബുള്ളറ്റ് ഓടിച്ചുകയറ്റി ഗുരുതര പരുക്കേൽപ്പിച്ചു. മുഖ്യമന്ത്രി പോയിട്ടും നോയലിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് തയാറായില്ല.  സംഭവമറിഞ്ഞ് താൻ സ്റ്റേഷനിൽ എത്തുകയും പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ഗവ. ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ അറുപതോളം ഡിവൈഎഫ്ഐ പ്രവർത്തകർ എത്തി പ്രശ്‌നങ്ങളുണ്ടാക്കി. പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ തന്നെ മർദിക്കുകയായിരുന്നുവെന്ന് എംഎൽഎ പറഞ്ഞു. തടയാൻ എത്തിയ ഡ്രൈവർ അഭിജിത്തിനെയും മർദിച്ചുവെന്ന് എംഎൽഎ പറഞ്ഞു.

കോതമംഗലം ഇരുമലപ്പടിയിൽ നവകേരള ബസിനു കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുന്നു.
കോതമംഗലം ഇരുമലപ്പടിയിൽ നവകേരള ബസിനു കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com