ADVERTISEMENT

മരട് ∙ വളന്തകാട് ദ്വീപിലെ രൂക്ഷമായ ശുദ്ധജലക്ഷാമം 8 മാസം കഴിഞ്ഞിട്ടും പരിഹരിക്കാത്ത മരട് നഗരസഭാധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ ദ്വീപ് ജനത നഗരസഭ ഓഫിസ് മാർച്ചും ധർണയും നടത്തി. സമരത്തിനിടെ നഗരസഭ ഉപാധ്യക്ഷ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഡിവിഷൻ കൗൺസിലർ കൂടിയായ നഗരസഭ ഉപാധ്യക്ഷ രശ്മി സനിൽ പ്രശ്നങ്ങൾ കേൾക്കുന്നതിനിടെ സമരക്കാരുടെ ശബ്ദം ഉയർന്നതോടെയാണു കുഴഞ്ഞു വീണത്. ഒരാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. പേസ് മേക്കർ ഉപയോഗിക്കുന്ന രശ്മി ജനുവരി 30 ന് നഗരസഭയിൽ നടന്ന കയ്യാങ്കളിക്കിടയിലും കുഴഞ്ഞു വീണിരുന്നു. സമരം എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് സി.ആർ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. കെ.എ. ദേവസി അധ്യക്ഷത വഹിച്ചു. സിപിഎം മരട് ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.പി. സുനിൽകുമാർ, സി.എൻ. വിപിൻ, എം.പി. മുരളി, ദിഷാ പ്രതാപൻ എന്നിവർ പ്രസംഗിച്ചു. ഷീജാ സാൻകുമാർ, കെ.വി. സീമ, സി.ടി. സുരേഷ്, എ.കെ. അഫ്സൽ, ഉഷാ സഹദേവൻ, ഇ.പി. ബിന്ദു എന്നിവർ സമരത്തിനു നേതൃത്വം നൽകി.

പ്രശ്നപരിഹാരത്തിനായി ഇന്ന് കലക്ടറെ കാണുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.ശുദ്ധജല സമരത്തിന്റെ പേരിൽ നഗരസഭയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചതിനെ അപലപിക്കുന്നു. യഥാർഥത്തിൽ സിപിഎം സമരം ചെയ്യേണ്ടത് ജല അതോറിറ്റിയുടെ മുന്നിലായിരുന്നു. അങ്ങനെയെങ്കിൽ ഞങ്ങളും പങ്കെടുക്കുമായിരുന്നു. ദ്വീപിലെ ജലക്ഷാമം ജല അതോറിറ്റി അധികൃതരുടെ അടുത്ത് ഗൗരവപൂർവം അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഉന്നത ഉദ്യോഗസ്ഥർ ദ്വീപ് സന്ദർശിച്ചിരുന്നു. പമ്പിങ് പൂർണ തോതിൽ ആരംഭിക്കുകയും ചെയ്തു. എന്നിട്ടും ജലം ലഭിക്കാത്ത സാഹചര്യത്തിൽ ദ്വീപിലെ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിന്റെ ചെലവ് വഹിക്കാമെന്ന് നഗരസഭ സന്നദ്ധത അറിയിച്ചതിൻ പ്രകാരം നടപടികൾ നടക്കുകയാണ്. പുഴയിലൂടെ വലിച്ചിട്ടുള്ള പൈപ്പുകളിൽ ചോർച്ച ഉണ്ടോയെന്നറിയാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും കൊല്ലത്തു നിന്ന് വിദഗ്ധ തൊഴിലാളികളും ഇന്നലെ എത്തിയിരുന്നു. ഇതു മുന്നിൽക്കണ്ട് ദ്വീപ് നിവാസികളെ മുന്നിൽ നിർത്തി സിപിഎം നടത്തിയ നാടകമായിരുന്നു സമരം. ആന്റണി ആശാൻപറമ്പിൽ  മരട് നഗരസഭാധ്യക്ഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com