ADVERTISEMENT

പെരുമ്പാവൂർ ∙  വവ്വാൽ ഭീഷണിയിൽ ട്രാവൻകൂർ റയോൺസ് കമ്പനി പരിസരത്തെ കുടുംബങ്ങൾ. നിപ വൈറസ് അടക്കമുള്ള രോഗാണു വ്യാപന സാധ്യതയെന്ന പരാതിയെ തുടർന്ന് വനം വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തി. കഴിഞ്ഞ 22 വർഷമായി  ട്രാവൻകൂർ റയോൺസ് പൂട്ടിക്കിടക്കുകയാണ്. കമ്പനി വളപ്പിൽ വളർന്ന വൻ മരങ്ങളിലാണു വവ്വാലുകൾ. ഇവ നാട്ടിലെ മരങ്ങളിലേക്കും ചേക്കേറി തുടങ്ങി.

വൻതോതിൽ വവ്വാലുകൾ പെരുകുന്നത് സാംക്രമിക രോഗങ്ങൾക്കു സാധ്യതയെന്ന  പരാതിയെ  തുടർന്ന് കോടനാട് ബീറ്റ് ഫോറസ്റ്റ് ഓഫിസർ ഇബ്‌നു ഷാ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ വിമൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. 68 ഏക്കറിലാണ് കമ്പനിയുള്ളത്. മരങ്ങൾ വളർന്നും കാടുപിടിച്ചും കിടക്കുകയാണ്. കമ്പനി സാമഗ്രികൾ ലേലം ചെയ്തതിനെ തുടർന്ന് അവ നീക്കം ചെയ്യുന്ന ജോലികൾ നടക്കുന്നുണ്ട്.  

തുരുമ്പെടുത്തു നശിക്കുന്ന വാഹനങ്ങൾ അടക്കമുള്ളവ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു നീക്കം ചെയ്തു തുടങ്ങിയതോടെ മലമ്പാമ്പ് അടക്കമുള്ള ഇഴജന്തുക്കളും നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.     പരിസരവാസികളായ എം.ബി ഹംസ, സി.കെ റഫീഖ് എന്നിവർ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ വിശദീകരിച്ചു. നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com