ADVERTISEMENT

കൊച്ചി∙ കൂടുതൽ പണിയെടുത്തു പ്രതിഷേധിച്ച് മിലിറ്ററി എൻജിനീയർ സർവീസസിലെ (എംഇഎസ്) എൻജിനീയർമാർ. പ്രതിരോധ വകുപ്പിനു കീഴിലെ എംഇഎസിലെ ജൂനിയർ എൻജിനീയർമാരും അസിസ്റ്റന്റ് എൻജിനീയർമാരുമാണു സ്ഥാനക്കയറ്റം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഗണിക്കാത്തതിനാൽ വേറിട്ട പ്രതിഷേധം നടത്തുന്നത്. ദക്ഷിണ നാവിക കമാൻഡിനു കീഴിലെ കൊച്ചി, ഫോർട്ട്കൊച്ചി നാവികത്താവളങ്ങൾ, ആലുവ, കാക്കനാട് എന്നിവിടങ്ങളിലെ സേനാ സ്ഥാപനങ്ങൾ തുടങ്ങി എംഇഎസിന്റെ വിവിധ ഓഫിസുകളിലുള്ള മുഴുവൻ എൻജിനീയർമാരും ബുധൻ, വെള്ളി ദിവസങ്ങളിൽ കറുത്ത ബാഡ്ജ് ധരിച്ച്, ഉച്ചഭക്ഷണം ഉപേക്ഷിച്ച്, കൂടുതൽ നേരം ജോലി ചെയ്താണു പ്രതിഷേധിക്കുന്നത്. 

നവംബർ ഒന്നിനാണു ഓൾ ഇന്ത്യ എംഇഎസ് സിവിലിയൻ എൻജിനീയേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിച്ചത്. വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർമാരുടെ സ്ഥാനക്കയറ്റം 8 വർഷമായി മുടങ്ങിക്കിടക്കുകയാണ്. രാജ്യരക്ഷയുമായി ബന്ധപ്പെട്ട ചുമതലകൾ ഉള്ളതിനാലാണ് സേനകളുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാതെയുള്ള പ്രതിഷേധം. കര, നാവിക, വ്യോമ സേനകളുടെയും തീരസംരക്ഷണ സേന, ഡിആർഡിഒ തുടങ്ങിയവയുടെയും അടിസ്ഥാന സൗകര്യവികസനം, നിർമാണം, റൺവേ പരിപാലനം എന്നിവയാണു എംഇഎസിന്റെ ചുമതലയിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com