2023-ൽ കേരളം കണ്ട വാർത്തകൾ ചിത്രങ്ങളിലൂടെ; പ്രധാന സംഭവങ്ങൾ ഒരു ഫ്ലാഷ്ബാക്ക്
Published: December 16 , 2023 04:08 PM IST Updated: December 16, 2023 06:08 PM IST
1 minute Read

Mail This Article
×
ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും വാർത്തകളും കേരളത്തിന് സമ്മാനിച്ച് 2023 വിടവാങ്ങുകയാണ്. വിവാദങ്ങൾക്കും വിടവാങ്ങലുകൾക്കും ഇൗ വർഷവും കുറവുണ്ടായില്ല. ഉമ്മൻചാണ്ടി, കാനം രാജേന്ദ്രൻ എന്നിവരുടെ വേർപാടും കേരളത്തിന്റെ വന്ദേഭാരതും അരിക്കൊമ്പനും ബ്രഹ്മപുരത്തെ തീപിടത്തവും കുസാറ്റിലെ അപകടവും കളമശ്ശേരി സ്ഫോടനവുമെല്ലാം വാർത്തകളുടെ മുൻനിരയിൽ ഇടം പിടിച്ചു. കുമരകത്ത് നടന്ന ജി 20 ഉച്ചകോടി ടൂറിസം മേഖലയ്ക്ക് ഉണർവ് പകർന്നു. 2023 ഈ പ്രധാന സംഭവങ്ങൾ ഒരു ഫ്ലാഷ്ബാക്ക്– ചിത്രങ്ങൾ....
-
12 / 30നിറഞ്ഞ മനസുകളുടെ കൂടിചേരലുകളും ആഘോഷങ്ങളും തീർത്ത് ഒരു തിരുവോണം ദിനംകൂടി. കാർഷിക സമൃദ്ധിയിലും ജീവിത നേട്ടങ്ങളിലും പ്രതീക്ഷയർപ്പിച്ച് വീട്ടിലും നാട്ടിലും പൂക്കളും സദ്യയും മധുരങ്ങളുമായി നിറഞ്ഞ്, ഒത്തുചേരലുകളുടെ സന്തോഷ ദിനം ഉൽസവമാക്കുകയാണ് എല്ലാ മലയാളികളും. മനുഷ്യരെ ഒന്നായി ചേർത്തിരുന്ന നല്ലകാലത്തിന്റെ ഒാർമപ്പെടുത്തലുകളും സമ്മാനിക്കുന്നതാണ് ഇൗ ഒാണക്കാലം. തിരുവോണ ആഘോഷങ്ങൾക്കായി പൂക്കളം ഒരുക്കുന്നവർ. പനമരം ചെറുകാട്ടൂരിൽ നിന്നുള്ള കാഴ്ച. ചിത്രം : ജിതിന് ജോയല്‍ ഹാരിം ∙ മനോരമ
-
19 / 301) (മുകളിൽ) ജി20 ഉച്ചകോടിയോനുബന്ധിച്ച് കലാപരിപാടികൾ അവതരിപ്പിക്കാനായി സൂരി റിസോർട്ടിലെ തടാകത്തിനു നടുവിലൂടെ പ്ലാറ്റ്ഫോം തയാറാക്കിയിരിക്കുന്നു. (പനോരമിക് ചിത്രം). 2) (താഴെ) കുമരകം കെടിഡിസി റിസോർട്ടിൽ ജി20 ഉച്ചകോടി ഉദ്യോഗസ്ഥ സംഗമത്തിന്റെ പ്രധാന വേദി. 150 ദിവസം കൊണ്ടാണ് ഇതിന്റെ പണി പൂർത്തിയായത്. ചിത്രം: റിജോ ജോസഫ്∙ മനോരമ
-
22 / 30നീലക്കായൽ ചോലയിൽ: കൊച്ചി കുമ്പളങ്ങിയിൽ വീണ്ടും കവര്‍ പ്രതിഭാസം കണ്ടുതുടങ്ങി. സീ സ്പാർക്കിൾ അഥവാ ബയോലുമിനെസെൻസ് എന്നറിയപ്പെടുന്ന പ്രകൃതി പ്രതിഭാസമാണ് പ്രാദേശിക ഭാഷയിൽ 'കവര്‍' എന്നറിയപ്പെടുന്നത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കടലിനോട് ചേർന്നുള്ള കായല്‍ ഭാഗങ്ങളില്‍ ഈ പ്രതിഭാസം മുൻവർഷങ്ങളിൽ കണ്ടെങ്കിലും ഇത്തവണ ഫെബ്രുവരി അവസാനവാരം മുതൽ ദൃശ്യമായിരുന്നു. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന സിനിമയിൽ ഈ ദൃശ്യം വന്നതോടെയാണ് കൂടുതൽ ആളുകൾ ഇതിനെക്കുറിച്ചറിഞ്ഞത്. നിലവിൽ കുമ്പളങ്ങിയിലെ കണ്ടക്കടവ് റോഡ്, ആഞ്ഞിലിത്തറ എന്നിവിടങ്ങളിലാണ് പ്രതിഭാസം നന്നായി ദൃശ്യമായിരിക്കുന്നത്. വെള്ളത്തിൽ ഏതെങ്കിലും തരത്തിൽ ഓളങ്ങൾ സൃഷ്ടിക്കുമ്പോഴാണ് നീല വെളിച്ചം ദൃശ്യമാകുക. ബാക്ടീരിയ, ഫംഗസ്, ആൽഗകൾ തുടങ്ങിയ സൂക്ഷ്മജീവികളാണ് ഈ പ്രകൃതി പ്രതിഭാസത്തിന് പിന്നിലെന്ന് ശാസ്ത്രലോകം പറയുന്നു. ഈ നീല വെളിച്ചം കണ്ടാസ്വദിക്കാന്‍ ഒട്ടേറെപ്പേര്‍ എത്തുന്നുണ്ട്. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ
-
23 / 30വിശ്വാസ ചിറകിലേറി : പുനരുദ്ധാരണത്തിനു ശേഷം ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ്. ഭൂഗർഭ അറയിലുൾപ്പെടെ 2500 പേർക്ക് നമസ്കരിക്കാൻ പുതുക്കിപ്പണിത പള്ളിയിൽ സൗകര്യമുണ്ട്. പള്ളിയുടെ പൗരാണിക വാസ്തു ശൈലി നില നിർത്തിയാണ് പുതുക്കിയത്. ചിത്രം : റസൽ ഷാഹുൽ ∙ മനോരമ
-
28 / 30ഗ്രാമീണ ജല ടൂറിസത്തിന്റെ ആകർഷണ മുഖവുമായി മലരിക്കൽ. ആമ്പൽ വസന്തം ആസ്വദിക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങി. പുലർച്ചെയാണ് പൂക്കൾ കൂടുതൽ മിഴിവേകുന്നത്. വഴി ഇങ്ങനെ, കോട്ടയത്തു നിന്ന് ഇല്ലിക്കൽ കവലയിൽ എത്തുക. തിരുവാർപ്പ് റോഡിൽ ഇടത്തോട്ട് തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിലൂടെ കാഞ്ഞിരം പാലം കയറി ഇറങ്ങുന്ന സ്ഥലമാണ് മലരിക്കൽ. കുമരകത്തു നിന്നെത്തുന്നവർ ഇല്ലിക്കലിൽ എത്തി വലത്തോട്ടു തിരിഞ്ഞു തിരുവാർപ്പ് റോഡിലൂടെ വേണം പോകാൻ. ചിത്രം : അഭിജിത്ത് രവി ∙ മനോരമ
-
29 / 30പാലം മായട്ടെ.... ജി 20 ഉച്ചകോടിയുടെ ഭാഗമായി കൊച്ചിയിൽ നിന്നു കുമരകത്തേക്കു ചേർത്തല വഴിയും വൈക്കം വഴിയുമുള്ള സകല റോഡുകളും ടാർ ചെയ്തു സുക്ഷിതവും വൃത്തിയുമാക്കിയെങ്കിലും വൈക്കം– വെച്ചൂർ റോഡിൽ അഞ്ചുമന പാലത്തിനു മാത്രം ശാപമോക്ഷം കിട്ടിയില്ല. പക്ഷേ അതിഥികൾ പാലത്തിന്റെ അവസ്ഥ കണ്ടാൽ മൂക്കത്തു വിരൽ വയ്ക്കുമെന്നു സംഘാടകർക്ക് ഉറപ്പാണ്. പിന്നെ ഒന്നും നോക്കിയില്ല. പാലം മറച്ചു വലിയ ബോർഡ് വച്ചു. ഉള്ളിൽ പൊള്ളയാണെങ്കിലും പുറമേ ചിരിച്ചു നിന്നാൽ മതിയല്ലോ!! ഉച്ചകോടിക്കു സ്വാഗതം ആശംസിച്ച് ഏകദേശം 10 അടി ഉയരമുള്ള ഫ്ലെക്സ് ബോർഡ് ഉപയോഗിച്ചാണ് പാലം മറയ്ക്കുന്നത്. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നു പറഞ്ഞ് 2020 ഒക്ടോബറിലാണു പഴയ അഞ്ചുമന പാലം പൊളിച്ചു നീക്കിയത്. ബോർഡ് വച്ചു പാലം മറയ്ക്കുന്ന ജോലി പുരോഗമിക്കുന്നതാണ് ചിത്രത്തിൽ. ചിത്രം : റിജോ ജോസഫ് ∙ മനോരമ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com