ADVERTISEMENT

ആലുവ∙ കീഴ്മാട് മുള്ളൻകുഴിക്കു സമീപം സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പൊലീസ് പിടികൂടി. ഇതിനു വിപണി വില 25 ലക്ഷം രൂപ വരുമെന്നു പൊലീസ് പറഞ്ഞു. ചെറുകിട കച്ചവടക്കാർക്കു വിതരണം ചെയ്യാൻ കൊണ്ടുപോകുന്നതിനുള്ള തയാറെടുപ്പിനിടെയാണ് പിടിയിലായത്. വിവിധ കമ്പനികളുടെ 45,000 പാക്കറ്റ് പുകയില ഉൽപന്നങ്ങളുണ്ട് ഇക്കൂട്ടത്തിൽ. ലോഡ് കയറ്റിയിരുന്ന അതിഥിത്തൊഴിലാളികൾ പൊലീസിനെ കണ്ട് ഓടി. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന ഡ്രൈവർ പെരുമ്പാവൂർ മാറമ്പിള്ളി സ്വദേശി അബ്ദുൽ സലാമിനെ (48) കസ്റ്റഡിയിൽ എടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com