ADVERTISEMENT

പെരുമ്പാവൂർ ∙ മേതല ടണൽ കനാൽ പാലം ജംക്‌ഷനിൽ വെള്ളക്കെട്ട് കാരണം ജനങ്ങൾ ദുരിതത്തിൽ. കാന ഇല്ലാത്തതാണ് വെള്ളക്കെട്ടിനു കാരണം. ‌മഴ പെയ്താൽ വഴിയാത്ര പോലും ബുദ്ധിമുട്ടാണ്. കല്ലിൽ ഗവ.സ്കൂളിലെ പ്ലസ്ടു ബാച്ച് ഇതിന് അടുത്താണ്. പലവട്ടം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്നാണു പരാതി.പ്രശ്നത്തിന് പരിഹാരം വേണമെന്ന് സിപിഐ അശമന്നൂർ ലോക്കൽ കമ്മിറ്റി അംഗം ആന്റോ ഏബ്രാഹം ആവശ്യപ്പെട്ടു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com