ADVERTISEMENT

നെടുമ്പാശേരി ∙ ദേശീയപാതയിൽ അത്താണിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തെരുവുനായ്ക്കൾ കയ്യടക്കി. മഴ നനഞ്ഞും യാത്രക്കാർ പുറത്ത് ബസ് കാത്തു തെരുവിൽ നിൽക്കേണ്ട അവസ്ഥയായി. അത്താണിയിലെ വിമാനത്താവള റോഡ് കവലയിലെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്. വിമാനത്താവളത്തിൽ നിന്നെത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസിൽ പോകാനെത്തുന്നതടക്കമുളള യാത്രക്കാർ ആശ്രയിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രമാണിത്.  മുൻ എംപി ഇന്നസെന്റിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. ഇരിപ്പിടവും മറ്റും ക്രമീകരിച്ചിട്ടുണ്ട്. രാപ്പകൽ ഭേദമില്ലാതെയാണ് ബസ് സ്റ്റോപ്പിലും പരിസരങ്ങളിലും നായ്ക്കൾ വിഹരിക്കുന്നത്. 

നാല് മൂലകളിലും നായ്ക്കൾ കേന്ദ്രീകരിച്ചിരിക്കുന്നതറിയാതെ ഇരിപ്പിടം ലക്ഷ്യമാക്കി ഇവിടേക്ക് കയറുന്ന യാത്രക്കാർക്കു നേരെ നായ്ക്കൾ ചാടി വീഴുന്ന അവസ്ഥയാണ്. വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ നിരന്തരം നായ്ക്കളുടെ ഉപദ്രവത്തിനിരയാകുന്നു എന്നാണ് പരാതി.കഴിഞ്ഞ ദിവസം വൈകിട്ട് ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന വീട്ടമ്മയ്ക്കു നേരെ പിറകിൽ നിന്ന് കൂട്ടത്തോടെയെത്തിയ നായ്ക്കളുടെ ഉപദ്രവമുണ്ടായി.  ആക്രമണത്തിൽ റോഡിൽ വീണ വീട്ടമ്മയെ മറ്റ് യാത്രക്കാർ ഓടിയെത്തിയാണ് രക്ഷപ്പെടുത്തിയത്. തെരുവുനായ്ക്കളെ പേടിച്ച് ഇപ്പോൾ പലരും ബസ് സ്റ്റോപ്പിലേക്ക് വരാൻ പോലും മടിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com