ADVERTISEMENT

മൂവാറ്റുപുഴ∙ ഏത്തക്കുലകൾ നിറച്ച ലോറി നിയന്ത്രണം വിട്ട് റോഡരികിലെ ഓടയിലേക്കു മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. ലോറിയിൽ ഉണ്ടായിരുന്ന ഒരു ടണ്ണോളം നേന്ത്രക്കായകൾ നശിച്ചു.എംസി റോഡിലെ പള്ളിച്ചിറയിൽ ഇന്നലെ രാവിലെ ആയിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും ഏത്തയ്ക്ക കയറ്റി തൊടുപുഴയ്ക്കു പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു ഓടയിലേക്കു വീണത്. ലോറിയിൽ ഉണ്ടായിരുന്ന ഏത്തക്ക കുലകൾ റോഡിലാകെ ചിതറി വീണു. ഇതോടെ ഗതാഗതം തടസ്സപ്പെട്ടു. ഓടയിൽ വീണ ലോറി പൂർണമായും തകർന്നു. കാബിനിൽ കുടുങ്ങിയ ഡ്രൈവറെയും സഹായിയെയും നാട്ടുകാരും  അഗ്നിരക്ഷാ സേനയും ചേർന്നാണു പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ പരുക്കുകൾ ഗുരുതരമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com