ADVERTISEMENT

കാലടി∙ കോടതി വ്യവഹാര ഭാഷ സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ മാതൃ ഭാഷയിലാക്കണമെന്ന് മലയാള ഐക്യവേദി ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ‍ ഡോ.ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.സുരേഷ് മൂക്കന്നൂർ അധ്യക്ഷത വഹിച്ചു. വിദ്യാർഥി മലയാള വേദി സംസ്ഥാന കൺവീനർ നിസ്തുൽ രാജ്, മലയാള ഐക്യവേദി ജില്ലാ സെക്രട്ടറി എ.എസ്.ഹരിദാസ്, സംസ്ഥാന സമിതി അംഗം പി.വി.രമേശൻ, കവി മഞ്ഞപ്ര ഉണ്ണിക്കൃഷ്ണൻ, കാലടി എസ്.മുരളീധരൻ, മിഥുന ബാലകൃഷ്ണൻ, എസ്.സുരേഷ്ബാബു, മിഷേൽ മരിയ എന്നിവർ പ്രസംഗിച്ചു. നവകേരള സദസ്സിനു വേണ്ടി ‘ നവകേരളം ’ എന്ന പ്രചാരണ ഗാനം എഴുതിയ പി.വി.രമേശനെ    ആദരിച്ചു. ഭാരവാഹികൾ : ഡോ.സുരേഷ് മൂക്കന്നൂർ (പ്രസി), ജോംജി ജോസ് (സെക്ര), എസ്.സുരേഷ്ബാബു (കൺ), എം.കെ.അബ്ദുല്ല (ട്രഷ), മിഥുന ബാലകൃഷ്ണൻ (വിദ്യാർഥി മലയാള വേദി കൺ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com