ADVERTISEMENT

കളമശേരി ∙ എറണാകുളം ഗവ. മെഡിക്കൽ കോളജിലെ നവജാതശിശു തീവ്ര പരിചരണ വിഭാഗത്തിന്റെ 5 മാസത്തെ പരിചരണം ലക്ഷദ്വീപ് സ്വദേശികളായ ദമ്പതികളുടെ നവജാത ശിശുക്കൾക്കു പുതു ജീവൻ നൽകി. തുടർച്ചയായുണ്ടായ എല്ലാ ആരോഗ്യ പ്രശ്നങ്ങളെയും കുട്ടികൾ മറികടന്നു. മൂന്നു കിലോഗ്രാം തൂക്കവും രണ്ടു കിലോഗ്രാം തൂക്കവുമായി കുഞ്ഞുങ്ങളെ ഡിസ്ചാർജ് ചെയ്തു. 2023 ഓഗസ്റ്റ് 17ന് ലക്ഷദ്വീപ് കവരത്തി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ  പ്രതീക്ഷകളറ്റ ഡോക്ടർമാർ ആറരമാസം ഗർഭാവസ്ഥയിലുള്ള ഇരട്ട കുഞ്ഞുങ്ങളുള്ള അമ്മയെയും കുടുംബത്തെയും ഇവാക്കുവേഷൻ നടത്തി എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു.

മെഡിക്കൽ കോളജിൽ എത്തിയ അമ്മയെയും കുഞ്ഞിനെയും ജീവനോടെ വേർതിരിച്ചെടുക്കാനുള്ള പരിശ്രമം വിജയിച്ചു. 685 ഗ്രാമും 800 ഗ്രാമും മാത്രം തൂക്കം ഉണ്ടായിരുന്ന രണ്ട് ആൺകുഞ്ഞുങ്ങളെയും വെന്റിലേറ്ററിലേക്കു മാറ്റുകയും ചെയ്തു. ഒരാഴ്ച ഈ അവസ്ഥ തുടരുകയും ശേഷം ഒന്നര മാസം ഓക്സിജൻ സഹായത്തോടെ തീവ്ര പരിചരണത്തിൽ തുടരുകയും ചെയ്തു. ഈ കാലയളവിൽ കുഞ്ഞുങ്ങളിൽ തലച്ചോറിൽ രക്തസ്രാവവും ശ്വാസ തടസ്സവും മൂലം കുഞ്ഞുങ്ങളുടെ അവസ്ഥ ഗുരുതരമായി. നവജാത ശിശു പരിപാലന ഐസിയു ഇൻചാർജ് ഡോ. സിന്ധു തോമസ് സ്റ്റീഫന്റെ നേതൃത്വത്തിലുള്ള ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘം രാപകലില്ലാതെ കുഞ്ഞുങ്ങൾക്കു പരിചരണവും ശുശ്രൂഷയും നൽകി. പതിയെ കുഞ്ഞുങ്ങളിൽ വളർച്ചയും തൂക്കത്തിൽ വർധനയും ഉണ്ടായി. ലക്ഷങ്ങൾ ചെലവേറിയതും പ്രതിസന്ധികൾ നിറഞ്ഞതുമായ ചികിത്സ മെഡിക്കൽ കോളജിൽ സൗജന്യമായി നൽകുകയും പ്രതിസന്ധി ഘട്ടങ്ങളിൽ മാതാപിതാക്കളെ കൂടെനിന്നു സാന്ത്വനിപ്പിക്കുകയും ചെയ്ത മെഡിക്കൽ ടീം അംഗങ്ങൾക്ക് കുടുംബാംഗങ്ങൾ നന്ദിയും സ്നേഹവും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com