ADVERTISEMENT

കാക്കനാട്∙ ഐടി നഗരത്തിലെ വാട്ടർ മീറ്ററുകളിൽ പലതും നിശ്ചലം. തൃക്കാക്കര നഗരസഭാ പരിധിയിൽ  പ്രവർത്തിക്കാത്ത 366 മീറ്ററുകൾ ഇതിനകം മാറ്റി. പരിശോധന തുടരുകയാണ്. ജാംബവാന്റെ കാലത്തുള്ളവയാണ് പല മീറ്ററുകളുമെന്നാണ് ഉപയോക്താക്കളുടെ ആക്ഷേപം. 18,000 ഗാർഹിക കണക്‌ഷൻ ഉൾപ്പെടെ 21,000 ഉപയോക്താക്കളാണ് തൃക്കാക്കരയിലുള്ളത്. ഉപയോക്താവ് പുതിയ മീറ്റർ വാങ്ങി നൽകുന്നതനുസരിച്ച് മാറ്റി വയ്ക്കൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. നിശ്ചലമായ മീറ്ററുകൾ മാറ്റാത്ത കണക്‌ഷൻ വിഛേദിക്കാനാണ് തീരുമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com