ADVERTISEMENT

മട്ടാഞ്ചേരി∙ പി ആൻ‍‍ഡ് ടി കോളനി നിവാസികൾക്ക് മുണ്ടംവേലിയിൽ നിർമിച്ച ഭവന സമുച്ചയത്തിൽ ഇന്ന്  ഗൃഹപ്രവേശം. ഇന്ന് ഉച്ചയ്ക്ക് 2ന് മേയർ എം.അനിൽകുമാർ 77 കുടുംബങ്ങൾക്ക് താക്കോൽ കൈമാറും. തങ്ങൾക്ക് അനുവദിച്ച അപ്പാർട്മെന്റുകളിൽ  ഗൃഹോപകരണങ്ങളുമായി കോളനി നിവാസികൾ കഴിഞ്ഞ ദിവസങ്ങളിൽ എത്തി. 3 ദിവസങ്ങളിലായി ഗൃഹോപകരണങ്ങൾ മാറ്റുന്നതിനാണ് ഇവർക്ക് നിർദേശം നൽകിയിരുന്നത്.  4 നിലകളുള്ള 2 ബ്ലോക്കുകളിലായി 83 അപ്പാർട്മെന്റുകൾ ഉണ്ട്. ബാക്കി അപ്പാർട്മെന്റുകളിലേക്ക് അർഹരായവരെ കണ്ടെത്തുന്ന മുറയ്ക്ക് പുനരധിവസിപ്പിക്കും. 

ഡേ കെയർ സെന്റർ, അഡ്മിനിസ്ട്രേറ്റീവ് റൂം, സിക് റൂം എന്നിങ്ങനെ 3 മുറികൾ പൊതു ആവശ്യങ്ങൾക്കായി ഉണ്ടാകും. പ്രായമേറിയവർ ഉള്ള കുടുംബങ്ങൾക്ക് താഴത്തെ 2 നിലകളിലെ അപ്പാർട്മെന്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഏതെങ്കിലും സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലിഫ്റ്റ് സംവിധാനം ഒരുക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ സെപ്റ്റംബർ രണ്ടിനാണ് ഭവന സമുച്ചയം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തത്. ലൈഫ് പദ്ധതി പ്രകാരം ജിസിഡിഎയുടെ 70 സെന്റിലാണ് ഫ്ലാറ്റുകൾ നിർമിച്ചത്. കെട്ടിടത്തിന്റെ ചുറ്റുമതിൽ നി‍ർമാണവും പൂർത്തീകരിച്ചിട്ടുണ്ട്. കെട്ടിട വളപ്പ് മണ്ണടിച്ച് ഉയർത്തുന്ന ജോലി മാത്രമാണ് ബാക്കിയുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com