ADVERTISEMENT

ശ്രീമൂലനഗരം ∙ റോഡിനു നടുവിൽ ബിഎസ്എൻഎൽ പോസ്റ്റ് സമീപവാസികളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. കാഞ്ഞൂർ പഞ്ചായത്ത് 15-ാം വാർഡിൽ കണ്ണാട്ടുകുളം റോഡിൽ നിന്നു കൂളിക്കര ഭാഗത്തേക്കു പോകുന്ന കനാൽ റോഡിലാണ് ബിഎസ്എൻഎൽ പോസ്റ്റ് ശകുനം മുടക്കി നിൽക്കുന്നത്. 3 വർഷം മുൻപ് മുൻ‍ ഭരണ സമിതിയുടെ അവസാന കാലത്താണ് ഈ പഞ്ചായത്ത് റോഡ് വീതി കൂട്ടി ടൈൽ വിരിച്ചത്. അതോടെ പോസ്റ്റ് റോഡിനു നടുവിലായി. റോഡ് വീതി കൂട്ടിയപ്പോൾ തന്നെ പോസ്റ്റ് മാറ്റാൻ പഞ്ചായത്ത് ഭരണ സമിതി ബിഎസ്എൻഎൽ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതാണ്.

പിന്നീട് മാറ്റാം എന്നായിരുന്നു മറുപടി. എന്നാൽ 3 വർഷം കഴിഞ്ഞിട്ടും ബിഎസ്എൻഎൽ അധികൃതർ ആരും ഇങ്ങോട്ടു തിരിഞ്ഞു നോക്കിയിട്ടില്ല. നാട്ടുകാർ പോസ്റ്റിന്റെ കാര്യം പലപ്പോഴും ആവശ്യപ്പെട്ടപ്പോഴും ആളില്ല എന്നാണ് മറുപടി. അങ്കമാലി സബ് ഡിവിഷൻ ഓഫിസിൽ നിന്നാണ് ഇതിനു നടപടി എടുക്കേണ്ടത്. ഇതിനു കീഴിൽ ശ്രീമൂലനഗരത്ത് ഒരു ബിഎസ്എൻഎൽ ഓഫിസുണ്ട്. അവിടെ ഒരു ജീവനക്കാരൻ മാത്രമേ ഉണ്ടാകാറുള്ളു. ഇവിടെ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്.

ബിഎസ്എൻഎൽ പോസ്റ്റ് റോഡിനു നടുവിൽ നിന്നു മാറ്റിയിടാൻ പഞ്ചായത്ത് മുൻ ഭരണ സമിതി ആവശ്യപ്പെട്ടിരുന്നതാണ്. നിലവിലെ ഭരണ സമിതിയും പലതവണ ആവശ്യപ്പെട്ടു. എന്നാൽ നടപടി ഉണ്ടാകാത്തതു കാരണം റോഡ് വീതി കൂട്ടിയതിന്റെ പ്രയോജനം ഇല്ലാത്ത അവസ്ഥയാണ്.പോസ്റ്റ് റോഡിന് അരികിലേക്ക് മറ്റിയിട്ടാൽ‍‍ പരിഹരിക്കാവുന്ന പ്രശ്നമേയുള്ളു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com