ADVERTISEMENT

ഇടക്കൊച്ചി∙ ലോക തണ്ണീർത്തട ദിനത്തിൽ ജ്ഞാനോദയം സഭയുടെയും പ്ലാനറ്റ് ആൻഡ് എർത്തിന്റെയും നേതൃത്വത്തിൽ വേമ്പനാട് കായലിലെ പ്ലാസ്റ്റിക് നീക്കി ശുചീകരണ യജ്ഞം നടത്തി. 25 വള്ളങ്ങളിൽ 50 മത്സ്യത്തൊഴിലാളികളും നാട്ടുകാരും യജ്ഞത്തിൽ പങ്കെടുത്തു. ഇടക്കൊച്ചി തെക്കേ അറ്റം മുതൽ കണ്ണങ്ങാട്ട് പ്രദേശം വരെയുള്ള കായൽ തീരങ്ങളാണ് ശുചീകരിച്ചത്.

2000 കിലോഗ്രാമോളം പ്ലാസ്റ്റിക് കായലിൽ നിന്ന് ശേഖരിച്ചു. നഗരസഭാ സ്ഥിരസമിതി അധ്യക്ഷൻ വി.എ.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അഭിലാഷ് തോപ്പിൽ, ജ്ഞാനോദയം സഭ സെക്രട്ടറി കെ.എസ്.ശ്രീരാജ്, വേമ്പനാട് കായൽ സംരക്ഷണ സമിതി ഭാരവാഹികളായ ജോസഫ് സേവ്യർ, തിലകൻ, പ്ലാനറ്റ് ആൻഡ് എർത്ത് ഭാരവാഹികളായ മുജീബ് മുഹമ്മദ്, എം.എ.റഷീദ്, ലിയാസ് കരീം എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com