ADVERTISEMENT

തിരുവനന്തപുരം∙ കൊച്ചിൻ ഷിപ്പ്‌യാർഡിലെ വിവിധ പദ്ധതികൾക്കായി അടുത്ത മൂന്നുവർഷം കൊണ്ട് സംസ്ഥാന സർക്കാർ 3000 കോടി രൂപ ചെലവഴിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. 2024-25 ധനകാര്യ വർഷത്തേക്ക് 500 കോടി രൂപ വകയിരുത്തി. പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി നീക്കിവച്ചിട്ടുള്ള തുകയ്ക്കു പുറമേയാണിത്.

കഴിഞ്ഞ ജനുവരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 4000 കോടി രൂപയുടെ കൊച്ചിൻ ഷിപ്പ്‌യാർഡിലെ പുതിയ ഡ്രൈഡോക്ക്, രാജ്യാന്തര ഷിപ്പ് റിപ്പയർ ഫെസിലിറ്റി, പുതുവൈപ്പിനിലെ എൽപിജി ഇറക്കുമതി ടെർമിനൽ എന്നീ മൂന്നു പദ്ധതികളെക്കുറിച്ച് ബജറ്റിൽ പരാമർശിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com