അതിരപ്പിള്ളി എസ്റ്റേറ്റിൽ പുലി പശുവിനെ കൊന്നു
Mail This Article
അയ്യമ്പുഴ ∙ പ്ലാന്റേഷൻ കോർപറേഷൻ കാലടി ഗ്രൂപ്പ് അതിരപ്പിള്ളി എസ്റ്റേറ്റിൽ പുലിയിറങ്ങി. പശുവിനെ കൊന്നു. പത്താം ബ്ലോക്കിൽ ശ്യാമിന്റെ പശുവിനെയാണു പുലി കൊന്നത്. ക്വാർട്ടേഴ്സിന്റെ കിണറിനു സമീപത്തു നിന്ന് ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണു പശുവിനെ പുലി പിടിച്ചത്. പശു നിലവിളിക്കുന്നതിന്റെ ശബ്ദം വീട്ടുകാർ കേട്ടിരുന്നു. എട്ടാം ബ്ലോക്കിൽ കുറച്ചു ദിവസം മുൻപു രമേശൻ എന്നയാളുടെ പശുവിനെ പുലി പിടിച്ചിരുന്നു.
രമേശന്റെ ഒട്ടേറെ പശുക്കളെ പുലി കൊന്നിട്ടുണ്ട്. ഈ ബ്ലോക്കിൽ അടുത്തിടെ മ്ലാവുകളെയും പുലി ആക്രമിച്ചു കൊന്നിരുന്നു. എട്ടാം ബ്ലോക്കിൽ ഇഞ്ചക്കാടുകളുണ്ട്. അതിനുള്ളിൽ പുലിമടയുണ്ടെന്നാണു തൊഴിലാളികൾ പറയുന്നത്. വന്യമൃഗശല്യത്താൽ പ്ലാന്റേഷൻ നിവാസികൾ പൊറുതിമുട്ടിയിരിക്കുകയാണ്. കാട്ടാന ശല്യവും വർധിച്ചിട്ടുണ്ട്. ഇരുപതിലേറെ കാട്ടാനകൾ കൂട്ടമായാണ് തോട്ടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും ഇറങ്ങുന്നത്.