ADVERTISEMENT

കൊച്ചി∙ ഭാരത് വികാസ് പരിഷത്ത് മുൻ ദേശീയ സെക്രട്ടറി കെ.പി.ഹരിഹര കുമാർ (78) അന്തരിച്ചു. റിട്ട. എസ്ബിഐ സീനിയർ മാനേജറാണ്. എറണാകുളം ഓൾഡ് റെയിൽവേ സ്‌റ്റേഷൻ വികസന സമിതി ജനറൽ കൺവീനറായിരുന്നു. ബാലഗോകുലം, സംഘപരിവാർ തുടങ്ങി സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഭൗതികദേഹം ബുധനാഴ്ച രാവിലെ 7 മുതൽ 11 വരെ പനമ്പിള്ളി നഗറിലെ വസതിയിൽ പൊതുദർശനത്തിനുവയ്ക്കും. സംസ്കാരം 12ന് രവിപുരം ശ്മശാനത്തിൽ.

ഭാര്യ: പരേതയായ പി.കെ.സരസ്വതി കുഞ്ഞമ്മ. മക്കൾ: എച്ച്.അനൂപ് (ബിസിനസ്), എച്ച്.അനീഷ് (സെക്‌ഷൻ ഓഫിസർ, കേരള ഹൈക്കോടതി). മരുമക്കൾ: എസ്.അർച്ചന (മാനേജർ, കേരള ബാങ്ക് കലൂർ ബ്രാഞ്ച്). ശ്രീദേവി യു. പണിക്കർ (അസി. പ്രഫസർ എസ്‌സിഎംഎസ്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com