ADVERTISEMENT

കൊച്ചി∙ കൊച്ചിയെ പറ്റിച്ച ബജറ്റാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. മികച്ച ജലവിദ്യക്കാരന്റെ കയ്യടക്കത്തോടെയാണ് ധനമന്ത്രി കൊച്ചിയെ കബളിപ്പിച്ചത്. മുൻപ് പലതവണ പ്രഖ്യാപിച്ച പദ്ധതികൾ ആവർത്തിക്കുകയും നടപ്പാക്കാനാകാത്ത പദ്ധതികളും കുത്തി നിറച്ചതാണ് ബജറ്റ്. ബജറ്റെന്ന പേരിൽ രാഷ്ട്രീയ പ്രസംഗമാണ് മന്ത്രി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘‘ജില്ലയുടെ വ്യവസായ വാണിജ്യ സാധ്യതകളെയും സൗകര്യ വികസനങ്ങളെയും കണക്കിലെടുത്തില്ല. പത്തു വർഷം മുൻപ് പ്രഖ്യാപിച്ച പദ്ധതികൾ പോലും ഇത്തവണയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓപറേഷൻ ബ്രേക്ക് ത്രൂവിന്റെ പേരിൽ ഇനിയും നഗരവാസികളെ കബളിപ്പിക്കുകയാണ്. വ്യവസായ നഗരമെന്ന ഒരു പരിഗണനയും കൊച്ചിക്ക് ലഭിച്ചില്ല.

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് വേണ്ടി യാതൊന്നും ചെയ്യാത്ത സർക്കാർ ബജറ്റിലൂടെ മേനി നടിക്കുകയാണ്. പാർട്ടിക്ക് പണമുണ്ടാക്കാനുള്ള കുറച്ച് പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമാണ് ധനമന്ത്രി ചെയ്തത്. പദ്ധതികൾക്ക് ആവശ്യമായ തുക എങ്ങനെ കണ്ടെത്തുമെന്നും ധനമന്ത്രി പറയുന്നില്ല. പതിവു പോലെ തള്ളുകൾ മാത്രം കുത്തിനിറച്ച് ആളെ പറ്റിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്’’– ഷിയാസ് കുറ്റപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com