ADVERTISEMENT

കൊച്ചി∙ അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹത്തിന്റെ (എസ്ഡി) ആലുവ ചുണങ്ങംവേലി ആസ്ഥാനമായുള്ള സെന്റ് മേരീസ് പ്രൊവിൻസിന്റെ സാമൂഹ്യപ്രവർത്തന കേന്ദ്രമായ അസോസിയേഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെന്റ് സുഹൃത് സദനും (എഎസ്ഡിഎസ്എസ്) TRRAINHer Ascent ഉം ചേർന്ന് യുവതികൾക്കായി റീട്ടെയിൽ ട്രെയിനിങ് പരിപാടി സംഘടിപ്പിക്കുന്നു. 

ആലുവ ചുണങ്ങംവേലി സുഹൃത് സദനിൽ വച്ചാണ് 30 ദിവസത്തെ പരിശീലനം. പ്രായപരിധി: 18-32 വയസ്. യോഗ്യത: പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം. പേരുകൾ നൽകാനുള്ള അവസാന തീയതി: ഫെബ്രുവരി 8. ട്രെയിനിങ്ങിനുശേഷം എൻഎസ്ഡിസി ആൻഡ് റീട്ടെയിൽ അസോസിയേഷൻ സ്കിൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് ലഭിക്കും. സംശയനിവാരണത്തിന് ബന്ധപ്പെടേണ്ട നമ്പർ: 9539629503 (സി.ദിവ്യ മുണ്ടയ്ക്കൽ, സുഹൃത് സദൻ).

30 ദിവസത്തെ ട്രെയിനിങ്ങിലൂടെ റീട്ടെയിൽ രംഗത്ത് ജോലി ചെയ്യാനുള്ള കഴിവ് വളർത്തിയെടുക്കാൻ പ്രഫഷനൽ പരിശീലകർ സഹായിക്കും. കൂടാതെ റീട്ടെയിൽ രംഗത്ത് ജോലി ചെയ്യുന്ന വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവുമുണ്ട്. ട്രെയിനിങ്ങിനു ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് റീട്ടെയിൽ, എഫ്എംസിജി, ബാങ്കിങ്, കെപിഒ ആൻഡ് ബിപിഒ തുടങ്ങിയ സെക്ടറുകളിൽ ജോലി നേടാനുള്ള അവസരവുമുണ്ട്. 

ഇന്ത്യയിലെ യുവതികൾക്കായി ട്രസ്റ്റ്‌ ഫോർ റീട്ടെയിൽ ആൻഡ് റീട്ടെയിൽ അസോസിയേറ്റ്‌സ് ഓഫ് ഇന്ത്യ (ടിആർആർഎഐഎൻ) എന്ന ട്രസ്റ്റ് ആരംഭിച്ച പ്രോഗ്രാമാണ് TRRAINHer Ascent.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com