ADVERTISEMENT

മൂവാറ്റുപുഴ∙ ഒളിംപ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയത്തിനു വീണ്ടും ടെൻഡർ വിളിക്കാൻ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമാണ ഉദ്ഘാടനം നടത്തിയ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. കരാറുകാരൻ പിന്മാറിയത് ഉൾപ്പെടെയുള്ള വിവിധ കാരണങ്ങളാൽ സ്റ്റേഡിയം നിർമാണം അനന്തമായി നീളുകയായിരുന്നു.വെള്ളം കയറാൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നു  സ്റ്റേഡിയത്തിന്റെ രൂപ ഭാവങ്ങളിൽ ഉൾപ്പെടെ മാറ്റം വരുത്തി പുതിയ എസ്റ്റിമേറ്റ് തയാറാക്കുകയും ഇതിനു കഴിഞ്ഞ വർഷം കിഫ്ബി അംഗീകാരം നൽകുകയും ചെയ്തിരുന്നു. 35 കോടിയിൽ നിന്ന് ഇതോടെ എസ്റ്റിമേറ്റ് തുക 44.2 കോടിയായി ഉയരുകയും ചെയ്തു. പുതിയ എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി ലഭിച്ചതോടെയാണു കിഫ്ബി ടെൻഡർ നടപടികളിലേക്കു കടന്നിരിക്കുന്നത്.

ഷട്ടിൽ, ബാസ്കറ്റ്ബോൾ, ടെന്നിസ്, വോളിബോൾ കോർട്ടുകൾ, സിന്തറ്റിക് ട്രാക്, സ്വിമ്മിങ് പൂൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് സ്റ്റേഡിയം. ഇതിനിടെ സ്വിമ്മിങ് പൂളിനു വേണ്ടി എസ്റ്റിമേറ്റിൽ രേഖപ്പെടുത്തിയ ഭൂമിയിലൂടെ വെയർഹൗസിങ് കോർപറേഷന്റെ സഹകരണത്തോടെ പുതിയ ബൈപാസ് നിർമിക്കാൻ നഗരസഭ പദ്ധതി തയാറാക്കിയിരുന്നു. ഇതേ തുടർന്നു സ്റ്റേഡിയത്തിനു തടസ്സമാകുമെന്നു ചൂണ്ടിക്കാട്ടി ബൈപാസ് നിർമാണത്തിനെതിരെ പ്രതിഷേധം ഉയരുകയും നഗരസഭ തീരുമാനം പിൻവലിക്കുകയും ചെയ്തിരുന്നു.സ്റ്റേഡിയത്തിന്റെ ടെൻഡർ നടപടികൾ പൂർത്തിയായാൽ ഉടനെ തന്നെ നിർമാണം ആരംഭിക്കുമെന്നു നഗരസഭ ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com