ADVERTISEMENT

പറവൂർ ∙ സംസ്ഥാന ബജറ്റിൽ നിയോജകമണ്ഡലത്തിലെ 20 പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ അറിയിച്ചു. നഗരസഭ 21–ാം വാർഡിലെ മുനിസിപ്പൽ സ്റ്റേഡിയം നിർമിക്കാൻ 20 ശതമാനം പദ്ധതി വിഹിതത്തോടെ 10 കോടി രൂപയും ചേന്ദമംഗലം പഞ്ചായത്തിലെ പാലിയം കുളിക്കടവ് പാലം പുനർനിർമിക്കാൻ 20 ശതമാനം പദ്ധതി വിഹിതത്തോടെ 5 കോടി രൂപയും വകയിരുത്തി. ടോക്കൺ പ്രോവിഷനോടെയാണ് മറ്റു 18 പദ്ധതികൾ ഉൾപ്പെടുത്തിയത്. ടോക്കൻ പ്രൊവിഷനോടെ ഉൾപ്പെടുത്തിയാൽ മാത്രമേ ഈ പദ്ധതികൾക്ക് സർക്കാരിന്റെ വിവിധ വകുപ്പുകളിൽ നിന്നു തുക അനുവദിക്കുകയുള്ളൂ. 

ടോക്കൻ പ്രൊവിഷനോടെ ഉൾപ്പെടുത്തിയ പദ്ധതികൾ, എസ്റ്റിമേറ്റ് തുക ബ്രാക്കറ്റിൽ
∙ പുത്തൻവേലിക്കരയിലെ കണക്കൻകടവ് റഗുലേറ്റർ കം ബ്രിജ് പുനരുദ്ധാരണം (20 കോടി)
∙ പറവൂർ മിനി സിവിൽ സ്റ്റേഷൻ അനക്‌സ് കെട്ടിട നിർമാണം (15 കോടി)
∙ പറവൂരിൽ ജോയിന്റ് ആർടി ഓഫിസ് കെട്ടിട നിർമാണവും അതിനുള്ള ഭൂമി ഏറ്റെടുക്കലും (5 കോടി)
∙ ഏഴിക്കര കടക്കരയിലെ അമ്പത്തോട് പാലം നിർമാണം (10 കോടി)
∙ പറവൂർ താലൂക്ക് ആശുപത്രിയിൽ പുതിയ കെട്ടിട നിർമാണം (5 കോടി)
∙ പുത്തൻലിക്കരയിലെ കോഴിത്തുരുത്ത് പാലം നിർമാണവും അതിനുള്ള ഭൂമിയേറ്റെടുക്കലും (10 കോടി)
∙ പറവൂരിൽ പൊതുമരാമത്ത് വകുപ്പ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമാണം (1.50 കോടി)
∙ കോട്ടുവള്ളിയിലെ പന്നക്കാട് തുരുത്ത് പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഭൂമിയേറ്റെടുക്കൽ (2.21 കോടി)
∙ കുറുമ്പത്തുരുത്ത് – ഗോതുരുത്ത് പാലം നിർമാണം (22 കോടി) 
∙ കടക്കര പാലം നിർമാണവും അതിന്റെ ഭൂമിയേറ്റെടുക്കലും (5 കോടി)
∙ കുര്യാപ്പിള്ളി സൗത്ത് – മാച്ചാംതുരുത്ത് റോഡ് പുനരുദ്ധാരണം (55 ലക്ഷം)
∙ പറവൂർ കിഴക്കേപ്രം ഗവ.യുപി സ്കൂൾ കെട്ടിട നിർമാണം (10 കോടി)
∙ ഏഴിക്കരയിലെ കടക്കര – പുളിങ്ങനാട് പാലം നിർമാണം (4 കോടി) 
∙ മാട്ടുമ്മൽ തുരുത്ത് പാലം പുനർനിർമാണവും അതിനുള്ള ഭൂമിയേറ്റെടുക്കലും (7 കോടി)
∙ ചെട്ടിക്കാട് – കുഞ്ഞിത്തൈ പാലം നിർമാണം (4 കോടി)
∙ കരിപ്പായിക്കടവ് – വലിയപഴമ്പിള്ളിത്തുരുത്ത് സമാന്തര പാലം നിർമാണം (18 കോടി) 
∙ പുത്തൻവേലിക്കര തോണ്ടൽ – കുമരിക്കാരി പാലം നിർമാണം (4 കോടി) 
∙ പറവൂരിലെ പുതിയ റെസ്റ്റ് ഹൗസിന്റെ പാർക്കിങ് ഏരിയയിൽ ബയോഗ്യാസ് പ്ലാന്റ് ഇൻസിനേറ്റർ,            സെക്യൂരിറ്റി  കാബിൻ നിർമാണം (2 കോടി)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com