വൈപ്പിൻ മുനമ്പം തീരദേശ റോഡ് നിർമാണം പുനരാരംഭിച്ചു

Mail This Article
×
എളങ്കുന്നപ്പുഴ ∙ രണ്ടുവർഷമായി നിർത്തിവച്ചിരുന്ന വൈപ്പിൻ മുനമ്പം തീരദേശറോഡ് നിർമാണം പുനരാരംഭിച്ചു. വളപ്പ് എഎസ് ജംക്‌ഷൻ മുതൽ വടക്കോട്ടുള്ള നിർമാണമാണ് തുടങ്ങിയത്. കഴിഞ്ഞ 29ന് പുനരാരംഭിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നടന്നില്ല. ഇതേ തുടർന്ന് എളങ്കുന്നപ്പുഴ പഞ്ചായത്ത് അംഗം കെ.ആർ. സുരേഷ്ബാബുവിന്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഞാറയ്ക്കൽ പൊതുമരാമത്ത് അസി. എൻജിനീയറുടെ ഓഫിസിനു മുൻപിൽ കുത്തിയിരുപ്പു സമരം നടത്തിയിരുന്നു. ഇന്നലെ നിർമാണം പുനരാരംഭിക്കുമെന്ന് അസി.എൻജിനീയർ ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിപ്പിച്ചത്. നിർമാണ വസ്തുക്കൾ ഇറക്കി യന്ത്രങ്ങളുടെ സഹായത്തോടെ ആരംഭിച്ച നിർമാണം ഇനിയൊരു തടസ്സവുമില്ലാതെ തുടരുമെന്നു ഉറപ്പ് ലഭിച്ചതായി കെ.ആർ.സുരേഷ് ബാബു പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.