ADVERTISEMENT

ഏലൂർ ∙ കാലാവസ്ഥ മാറി. ദേശാന്തര സഞ്ചാരികളായ പറവകൾ ഏലൂരിലേക്കു പറന്നെത്തുന്നു. ഏലൂർ വടക്കുംഭാഗത്തെ തണ്ണീർത്തടം വർഷങ്ങളായി ആകാശ പറവകളുടെ സഞ്ചാര ലക്ഷ്യമാണ്. മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ച് അവയെയും കൊണ്ടാണ് ഇവരുടെ മടക്കം. ഇവിടെ പറന്നിറങ്ങുന്നവരിൽ ചിലരൊക്കെ പിന്നീട് ഇവിടത്തെന്നെ താമസമാക്കിയിട്ടുണ്ട്. പതിനഞ്ചോളം ഇനങ്ങളിലുള്ള കൊക്കുകളാണ് പ്രധാന ആകർഷണം. കൂടാതെ നീലക്കോഴി ഉൾപ്പെടെയുള്ള എരണ്ടകളും മറ്റു പക്ഷികളും ഇവിടെ എത്തുന്നുണ്ട്. 

അവയുടെ ഇരതേടലും കളികളും മത്സരങ്ങളുമെല്ലാം പക്ഷിനിരീക്ഷകർക്കും പക്ഷിസ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും കണ്ണിന് ആനന്ദം നൽകുന്ന കാഴ്ചകളാണ്. മനുഷ്യരുടെ ഉപദ്രവം വളരെ കുറവായതും വിശ്രമത്തിനു ചുറ്റുമുള്ള പച്ചപ്പും തണ്ണീർത്തടത്തിൽ സുലഭമായി ലഭിക്കുന്ന ഇരകളുമെല്ലാം ആകാശപ്പറവകളെ ഇവിടേക്ക് ആകർഷിക്കുന്നു. പതിവു തെറ്റിക്കാതെ ഇക്കുറിയും ദേശാടനക്കിളികൾ എത്തിത്തുടങ്ങി. കാണികൾ കുടുംബവുമായി ഇവയെ കാണാനെത്താറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com