ADVERTISEMENT

കാക്കനാട്∙ കൊല്ലംകുടിമുകളിൽ 350 എംഎം പൈപ്പ് പൊട്ടി തൃക്കാക്കരയുടെ കിഴക്കൻ മേഖലയിൽ ജല വിതരണം മുടങ്ങി. ഇന്നലെ പുലർച്ചെ മൂന്നരയോടെയാണ് പൈപ്പ് തകർന്നത്. മർദ്ദം കൂടിയതാകാം കാരണമെന്നാണ് നിഗമനം. കൊല്ലംകുടിമുകൾ, മുണ്ടംപാലം, വാണാച്ചിറ, അത്താണി പ്രദേശങ്ങളിലായിരുന്നു ജലക്ഷാമം രൂക്ഷം. ഇടവിട്ട ദിവസങ്ങളിൽ വെള്ളം കിട്ടുന്ന പ്രദേശങ്ങളാണിത്. ഇവിടേക്കു പമ്പിങ്ങുള്ള ദിവസം പൈപ്പ് പൊട്ടിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഓലിമുകൾ ജല സംഭരണിയിൽ നിന്ന് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. തകർന്നയുടനെ പമ്പിങ് നിർത്തി. അറ്റകുറ്റപ്പണി പൂർത്തിയാക്കി ഇന്നലെ രാത്രി ജലവിതരണം പുനരാരംഭിച്ചു. ഈ മേഖലയിൽ ഉൾപ്പെടെ പഴയ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ല. പഴയ പൈപ്പ് പൊട്ടി വെള്ളം മുടങ്ങുന്നത് പതിവു സംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com